110ാം വയസില്‍ ക്രിക്കറ്റര്‍ മുത്തശ്ശി വിടവാങ്ങി; എയ്‌ലിന്‍ ആഷ് അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th December 2021 11:25 AM  |  

Last Updated: 05th December 2021 11:25 AM  |   A+A-   |  

eileen_ash

ഫോട്ടോ: ട്വിറ്റർ

 

ലണ്ടന്‍: ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും പ്രായം കൂടിയ താരമായ എയ്‌ലീന്‍ ആഷ് അന്തരിച്ചു. 110ാം വയസിലാണ് ഇംഗ്ലണ്ടിന്റെ മുന്‍ വനിതാ താരം ലോകത്തോട് വിടപറഞ്ഞത്. 

ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ശനിയാഴ്ച എയ്‌ലിന്‍ ആഷിന്റെ മരണ വാര്‍ത്ത സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിനായി ഏഴ് ടെസ്റ്റ് മത്സരങ്ങളാണ് എയ്‌ലന്‍ കളിച്ചത്. 1937ലാണ് അരങ്ങേറ്റം.

1949ലെ ഇംഗ്ലണ്ടിന്റെ ആഷസ് പരമ്പരയില്‍ അംഗമായിരുന്നു. 
അതേ വര്‍ഷം എയ്‌ലന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ശേഷം ബ്രിട്ടീഷ് ഇന്റലിജന്‍സ് വിഭാഗത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. 98ാം വയസ് വരെ എയ്‌ലന്‍ ഗോള്‍ഫ് കോര്‍ട്ടില്‍ സജീവമായിരുന്നു.