'അത് സ്വപ്‌ന ഡെലിവറി'; റോസ് ടെയ്‌ലറെ വീഴ്ത്തിയ ഔട്ട്‌സ്വിങ്ങറില്‍ മുഹമ്മദ് സിറാജ്

ഏതൊരു ഫാസ്റ്റ് ബൗളറുടേയും സ്വപ്‌ന ഡെലിവറിയായിരിക്കും അത് എന്നാണ് മുഹമ്മദ് സിറാജ് പറയുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ന്യൂസിലന്‍ഡ് താരം റോസ് ടെയ്‌ലറെ വീഴ്ത്തിയത് സ്വപ്‌ന ഡെലിവറിയായിരുന്നു എന്ന് പേസര്‍ മുഹമ്മദ് സിറാജ്. ഏതൊരു ഫാസ്റ്റ് ബൗളറുടേയും സ്വപ്‌ന ഡെലിവറിയായിരിക്കും അത് എന്നാണ് മുഹമ്മദ് സിറാജ് പറയുന്നത്. 

ഇന്‍സ്വിങ് ഡെലിവറിക്ക് വേണ്ടിയാണ് ഞങ്ങള്‍ ഫീല്‍ഡ് സെറ്റ് ചെയ്തത്. വിക്കറ്റിന് മുന്‍പില്‍ കുടുക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഞാന്‍ എന്റെ താളം കണ്ടെത്തിയ വിധത്തെ കുറിച്ച് ആലോചിച്ചപ്പോള്‍ എന്തുകൊണ്ട് ഔട്ട്‌സ്വിങ്ങര്‍ എറിഞ്ഞുകൂടാ എന്ന് തോന്നി. ഏതൊരു ഫാസ്റ്റ് ബൗളറുടേയും സ്വപ്‌ന ഡെലിവറിയാണ് ഇത്...മുഹമ്മദ് സിറാജ് പറയുന്നു. 

17-3ലേക്ക് ന്യുസിലന്‍ഡിനെ മുഹമ്മദ് സിറാജ് വീഴ്ത്തി 

മുഹമ്മദ് സിറാജിന്റെ ഫസ്റ്റ് സ്‌പെല്‍ ന്യൂസിലാന്‍ഡിനെ 17-3 എന്ന നിലയിലേക്ക് തകര്‍ത്തിരുന്നു. വില്‍ യങ്, ടോം ലാതം, റോസ് ടെയ്‌ലര്‍ എന്നിവരുടെ വിക്കറ്റ് ആണ് മുഹമ്മദ് സിറാജ് വീഴ്ത്തിയത്. 28.1 ഓവറില്‍ ന്യൂസിലാന്‍ഡ് 62 റണ്‍സിന് ഓള്‍ഔട്ട് ആവുകയും ചെയ്തു.

പരിക്കിന് ശേഷം പരിശീലനം ആരംഭിച്ചപ്പോള്‍ എത്രമാത്രം സ്വിങ് കണ്ടെത്താനാവുമോ അത്രയും ലഭ്യമാക്കാനാണ് ശ്രമിച്ചത്. അതിലായിരുന്നു എന്റെ ശ്രദ്ധ. ഒരു ഏരിയയില്‍ തന്നെ ഫോക്ക്‌സ് ചെയ്ത് എറിഞ്ഞ് ബാറ്റ്‌സ്മാനെ അസ്വസ്ഥപ്പെടുത്താനായിരുന്നു ശ്രമം. ഓഫ് സ്റ്റംപിന് പുറത്ത് എറിഞ്ഞാല്‍ ബാറ്റ്‌സ്മാന്മാര്‍ പന്ത് ലീവ് ചെയ്യും. ആദ്യ സ്‌പെല്ലില്‍ 3-4 ഓവര്‍ എറിയാന്‍ കഴിയും എന്ന് എനിക്ക് അറിയാമായിരുന്നു. എല്ലാ തീവ്രതയോടെയും എറിയാനാണ് ഞാന്‍ ശ്രമിച്ചത്, മുഹമ്മദ് സിറാജ് പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com