വിവിഎസ് ലക്ഷ്മണ്‍/ഫയല്‍ ചിത്രം
വിവിഎസ് ലക്ഷ്മണ്‍/ഫയല്‍ ചിത്രം

വിവിഎസ് ലക്ഷ്മണ്‍ ദേശിയ ക്രിക്കറ്റ് അക്കാദമി തലവന്‍; ഡിസംബര്‍ 13ന് ചുമതലയേല്‍ക്കും

ഇന്ത്യന്‍ മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍ ദേശിയ ക്രിക്കറ്റ് അക്കാദമിയുടെ തലവനാകും

ബംഗളൂരു: ഇന്ത്യന്‍ മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍ ദേശിയ ക്രിക്കറ്റ് അക്കാദമിയുടെ തലവനാകും. ബിസിസിഐയുടെ വാര്‍ഷിക പൊതുയോഗമാണ് തീരുമാനമെടുത്തത്. ഡിസംബര്‍ 13ന് ലക്ഷ്മണ്‍ ചുമതല ഏറ്റെടുക്കും. 

രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുത്ത് പോയതോടെയാണ് എന്‍സിഎയുടെ തലപ്പത്തേക്ക് വിവിഎസ് ലക്ഷ്മണ്‍ വരുന്നത്. ലക്ഷ്മണ്‍ ചുമതല ഏറ്റെടുക്കും എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

അണ്ടര്‍ 19 ലോകകപ്പിലേക്കാവും ലക്ഷ്മണിന്റെ പ്രധാന ശ്രദ്ധ

മുംബൈ ടെസ്‌റ്റോടെ ലക്ഷ്മണിന്റെ ടെലിവിഷന്‍ കരാര്‍ അവസാനിക്കും. സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിന് ശേഷം ഇന്ത്യ എ ടീം നാട്ടിലേക്ക് തിരികെ എത്തി കഴിഞ്ഞാവും ലക്ഷ്മണ്‍ ചുമതല ഏറ്റെടുക്കുക. 2022ലെ അണ്ടര്‍ 19 ലോകകപ്പിലേക്കാവും ലക്ഷ്മണിന്റെ പ്രധാന ശ്രദ്ധ. 

2019ലാണ് രാഹുല്‍ ദ്രാവിഡ് എന്‍സിഎ തലപ്പത്തേക്ക് എത്തിയത്. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ ദ്രാവിഡ് ലോക കിരീടത്തിലേക്ക് എത്തിച്ചിരുന്നു. ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ ദ്രാവിഡ് ആദ്യം വിസമ്മതിച്ചിരുന്നു. എന്നാല്‍ ബിസിസിഐയുടെ നിര്‍ബന്ധത്തില്‍ ദ്രാവിഡ് സമ്മതം മൂൡ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com