അജാസ് പട്ടേലിനെ അശ്വിനങ്ങ് ഏറ്റെടുത്തു! ആദ്യം ജേഴ്‌സി സമ്മാനം, ഇപ്പോഴിതാ ട്വിറ്ററിനോട് വെരിഫൈഡാക്കാന്‍

ഇന്നിങ്‌സിലെ 10 വിക്കറ്റ് നേട്ടം ഇവിടെ വെരിഫൈഡ് ടാഗ് അര്‍ഹിക്കുന്നു എന്നാണ് ട്വിറ്ററിനെ ടാഗ് ചെയ്ത് അശ്വീന്‍ ട്വീറ്റ് ചെയ്തത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ന്യൂഡല്‍ഹി: അജാസ് പട്ടേലിന്റെ ഇന്നിങ്‌സിലെ 10 വിക്കറ്റ് നേട്ടത്തോടെ ചരിത്രത്തില്‍ എന്നും നിറഞ്ഞു നില്‍ക്കാന്‍ പോകുന്ന കളിയായി മുംബൈയിലെ ടെസ്റ്റ് മാറി. മുംബൈയില്‍ ന്യൂസിലന്‍ഡ് 372 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയിലേക്ക് വീണെങ്കിലും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് നിറഞ്ഞു നില്‍ക്കുന്ന പല നിമിഷങ്ങളും മുംബൈയില്‍ കണ്ടു. 

ഇന്നിങ്‌സിലെ 10 വിക്കറ്റ് നേട്ടത്തിലേക്ക് അജാസ് പട്ടേല്‍ എത്തിയ നിമിഷം ന്യൂസിലാന്‍ഡ് സ്പിന്നറിന് കയ്യടിക്കുന്ന അശ്വിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.  മുഴുവന്‍ ഇന്ത്യന്‍ താരങ്ങളുടേയും ഓട്ടോഗ്രാഫോടെ ജേഴ്‌സിയും അശ്വിന്‍ അജാസ് പട്ടേലിന് സമ്മാനിച്ചിരുന്നു. ഇപ്പോള്‍ അജാസിനെ ട്വിറ്ററില്‍ സഹായിച്ചാണ് അശ്വിന്റെ വരവ്. 

ഇന്നിങ്‌സിലെ 10 വിക്കറ്റ് നേട്ടം ഇവിടെ വെരിഫൈഡ് ടാഗ് അര്‍ഹിക്കുന്നു എന്നാണ് ട്വിറ്ററിനെ ടാഗ് ചെയ്ത് അശ്വീന്‍ ട്വീറ്റ് ചെയ്തത്. അശ്വിന്റെ ട്വീറ്റ് വന്ന് മണിക്കൂറുകള്‍ക്കകം തന്നെ അജാസിന്റെ ട്വിറ്റര്‍ അക്കൗണ്ട് വേരിഫൈഡ് ആയി. പിന്നാലെ അശ്വിന്‍ ട്വിറ്ററിന് നന്ദി പറഞ്ഞു. 

അശ്വിന്‍ പങ്കുവെച്ച ഫോട്ടോയും ഏറ്റെടുത്ത് ആരാധകര്‍

മുംബൈ ടെസ്റ്റിന് പിന്നാലെ അശ്വിന്‍ പങ്കുവെച്ച ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു. നാലു താരങ്ങള്‍ അവരവരുടെ ജഴ്‌സിയുമിട്ട് നിന്നപ്പോള്‍ രണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പേരാണ് തെളിഞ്ഞത്. ഇന്ത്യന്‍ താരം അക്‌സര്‍ പട്ടേല്‍, കിവീസ് താരങ്ങളായ അജാസ് പട്ടേല്‍, രവീന്ദ്ര രചിന്‍, ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരുടേതാണ് ചിത്രങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com