'ഏത് ക്യാപ്റ്റനും കൊതിക്കും കോഹ്‌ലിയെ പോലെ ഒരാളെ കിട്ടാന്‍'; പ്രശംസയില്‍ മൂടി രോഹിത് ശര്‍മ

വിരാട് കോഹ് ലിയെ പ്രശംസയില്‍ മൂടി ഇന്ത്യയുടെ പുതിയ വൈറ്റ്‌ബോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: വിരാട് കോഹ് ലിയെ പ്രശംസയില്‍ മൂടി ഇന്ത്യയുടെ പുതിയ വൈറ്റ്‌ബോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. കോഹ് ലിയെ പോലൊരു കളിക്കാരനെ ടീമില്‍ ലഭിക്കാന്‍ ഏത് ക്യാപ്റ്റനും കൊതിക്കുമെന്നാണ് രോഹിത് പറയുന്നത്. 

നേതൃഗുണമുള്ള കളിക്കാരനും പ്രതിഭാശാലിയായ ബാറ്ററുമാണ് കോഹ് ലി. ട്വന്റി20യില്‍ 50ന് മുകളില്‍ ബാറ്റിങ് ശരാശരി. പല പ്രതികൂല ഘട്ടത്തിലും ഇന്ത്യയെ ഒറ്റയ്ക്ക് നിന്ന് കോഹ് ലി ജയത്തിലേക്ക് നയിച്ചിട്ടുണ്ട്. സ്വന്തം പ്രകടനത്തിലൂടെ ടീമിനെ മുന്‍പില്‍ നിന്ന് നയിക്കുകയും ഏത് ഘട്ടത്തിലും സഹതാരങ്ങളെ ആശ്ലേഷിച്ചു കൂടെ നിര്‍ത്തുന്ന വ്യക്തിയുമാവണം ക്യാപ്റ്റന്‍. ഇക്കാര്യത്തിലെല്ലാം കോഹ് ലി മാതൃകയായിരുന്നു, രോഹിത് പറഞ്ഞു. 

ഗ്രൗണ്ടിലേക്ക് ഇറങ്ങിയാല്‍ 20 ശതമാനം മാത്രമാണ് ക്യാപ്റ്റന്റെ ജോലി

ഗ്രൗണ്ടിലേക്ക് ഇറങ്ങിയാല്‍ 20 ശതമാനം മാത്രമാണ് ക്യാപ്റ്റന്റെ ജോലി. ബാക്കി 80 ശതമാനവും നടക്കുന്നത് പ്ലാനിങ് ഘട്ടത്തിലാണ്. മോശം സാഹചര്യങ്ങളെ നേടിനായും അനുകൂലമാക്കി മാറ്റാനും കളിക്കാരെ ക്യാപ്റ്റന്‍ പ്രാപ്തമാക്കണം. പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുന്നത് ഏറ്റവും മികച്ച കളിക്കാരാണ് എന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ക്യാപ്റ്റന്റേതാണ്. 

10-3 എന്ന നിലയിലേക്ക് വീണാല്‍ അതിനര്‍ഥം 180,190 സ്‌കോറിലേക്ക് എത്താനാവില്ല എന്നല്ല

2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലും 2019ലെ ലോകകപ്പിലും ഇക്കഴിഞ്ഞ ടി20 ലോകകപ്പിലും തുടക്കത്തിലേറ്റ തകര്‍ച്ചയാണ് ഇന്ത്യക്ക് തിരിച്ചടിയായത് എന്ന് രോഹിത് പറഞ്ഞു.  10-3 എന്ന നിലയിലേക്ക് വീണാല്‍ അതിനര്‍ഥം 180,190 സ്‌കോറിലേക്ക് എത്താനാവില്ല എന്നല്ല. ആ നിലയില്‍ കളിക്കാര്‍ തയ്യാറെടുക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഒരു സെമി ഫൈനല്‍ കളിക്കുമ്പോള്‍ രണ്ട് ഓവറില്‍ 10-2 നിലയിലായി എന്ന് കരുതുക. എന്ത് ചെയ്യും? എന്താണ് പ്ലാന്‍? അങ്ങനെയൊരു സാഹചര്യം സങ്കല്‍പ്പിച്ച് എങ്ങനെ പ്രതികരിക്കും എന്നാണ് എനിക്ക് അറിയേണ്ടത്, ഇന്ത്യയുടെ പുതിയ ഏകദിന നായകന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com