ഫയൽ ചിത്രം
ഫയൽ ചിത്രം

''പുറത്താക്കിയ വിധം വേദനിപ്പിച്ചു, 3 വിക്കറ്റ് കീപ്പര്‍മാരെ ലോകകപ്പിന് അയച്ചത് എന്തിനെന്ന് മനസിലായിട്ടില്ല''

ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് താന്‍ എത്തുന്നത് തടയാന്‍ ശ്രമം നടന്നിരുന്നതായി ഇന്ത്യയുടെ മുന്‍ കോച്ച് രവി  ശാസ്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് താന്‍ എത്തുന്നത് തടയാന്‍ ശ്രമം നടന്നിരുന്നതായി ഇന്ത്യയുടെ മുന്‍ കോച്ച് രവി  ശാസ്ത്രി. 2007ല്‍ പരിശീലക സ്ഥാനത്ത് നിന്നും പുറത്തായ വിധം തന്നെ വേദനിപ്പിച്ചതായും രവി ശാസ്ത്രി പറഞ്ഞു. 

ഞാന്‍ നല്‍കിയ സഭാവനകള്‍ക്ക് ബിസിസിഐയില്‍ നിന്ന് ഒരു വാക്ക് പോലും അന്ന് ലഭിച്ചില്ല. ഞങ്ങള്‍ക്ക് നിങ്ങളെ ഇഷ്ടമല്ല, ഞങ്ങള്‍ക്ക് നിങ്ങളെ വേണ്ട എന്ന് അറിയിക്കാന്‍ മറ്റ് പല വഴികളും അവര്‍ക്ക് മുന്‍പിലുണ്ടായി. എന്തായാലും ഞാന്‍ എന്തിലാണോ ഏറ്റവും മികച്ചത് അതിലേക്ക് ഞാന്‍ തിരികെ എത്തി, ടെലിവിഷന്‍. 

9 മാസത്തില്‍ എന്ത് പ്രശ്‌നം ഉണ്ടാവാനാണ്?

9 മാസം കഴിഞ്ഞപ്പോള്‍ ടീമിനുള്ളില്‍ എന്തെങ്കിലും പ്രശ്‌നമുണ്ട് എന്നതിന്റെ സൂചന പോലും എനിക്ക് ലഭിച്ചില്ല. എന്തോ പ്രശ്‌നമുണ്ട് എന്ന് എന്നോട് പറഞ്ഞു. 9 മാസത്തില്‍ എന്ത് പ്രശ്‌നം ഉണ്ടാവാനാണ്? ഞാന്‍ പോകുന്ന സമയം നല്ല നിലയിലായിരുന്നു ടീം. രണ്ടാം വട്ടം ഞാന്‍ തിരികെ എത്തിയപ്പോള്‍ വലിയ വിവാദങ്ങളുണ്ടായി. എനിക്ക് പകരം മറ്റൊരാളെയാണ് അവര്‍ തെരഞ്ഞെടുത്തത്. എന്നാല്‍ 9 മാസത്തിന് ശേഷം അവര്‍ക്ക് അവര്‍ പുറത്താക്കിയ ആളുടെ അടുത്തേക്ക് തന്നെ വരേണ്ടതായി വന്നു, രവി ശാസ്ത്രി പറഞ്ഞു. 

റായിഡുവിനേയോ ശ്രേയസിനേയോ ടീമിലെടുക്കാമായിരുന്നു

2019 ലോകകപ്പില്‍ അമ്പാട്ടി റായിഡുവിനെ തഴഞ്ഞതിനെ കുറിച്ചും രവി ശാസ്ത്രി പ്രതികരിച്ചു. ആ തെരഞ്ഞെടുപ്പില്‍ എനിക്ക് അഭിപ്രായം പറയാനാവില്ല. എന്നാല്‍ ലോകകപ്പിലേക്കായി മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ തെരഞ്ഞെടുത്തതിനോട് ഞാന്‍ യോജിക്കില്ല. പകരം റായിഡുവിനേയോ ശ്രേയസിനേയോ ടീമിലെടുക്കാമായിരുന്നു. 

എംഎസ് ധോനി, ദിനേശ് കാര്‍ത്തിക്, ഋഷഭ് പന്ത് എന്നിവരെ ഒരുമിച്ച് ടീമില്‍ എടുക്കുന്നതിന്റെ ലോജിക് എന്താണ്? ഞാന്‍ ഒരിക്കലും സെലക്ടര്‍മാരുടെ ജോലിയില്‍ ഇടപെട്ടിട്ടില്ല. എന്നാല്‍ പ്രതികരണം ആവശ്യപ്പെട്ടപ്പോഴെല്ലാം അത് നല്‍കിയിട്ടുണ്ട് എന്നും രവി ശാസ്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com