ഫോട്ടോ: ഐസിസി, ട്വിറ്റർ
ഫോട്ടോ: ഐസിസി, ട്വിറ്റർ

കലണ്ടര്‍ വര്‍ഷം 18 ടി20 ജയങ്ങള്‍; വിന്‍ഡിസിനെ 63 റണ്‍സിന് വീഴ്ത്തി പാകിസ്ഥാന്റെ ചരിത്ര നേട്ടം

ഒരു കലണ്ടര്‍ വര്‍ഷം 18 ടി20 ജയങ്ങള്‍ നേടുന്ന ആദ്യ ടീം എന്ന റെക്കോര്‍ഡുമായി പാകിസ്ഥാന്‍
Published on

കറാച്ചി: ഒരു കലണ്ടര്‍ വര്‍ഷം 18 ടി20 ജയങ്ങള്‍ നേടുന്ന ആദ്യ ടീം എന്ന റെക്കോര്‍ഡുമായി പാകിസ്ഥാന്‍. വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ ടി20യില്‍ 63 റണ്‍സിന്റെ ജയം തൊട്ടതോടെയാണ് ചരിത്ര നേട്ടം പാകിസ്ഥാന്‍ ടീമിനെ തേടി എത്തിയത്. 

2018ല്‍ 17 ടി20 ജയങ്ങള്‍ നേടിയ തങ്ങളുടെ തന്നെ റെക്കോര്‍ഡ് ആണ് പാകിസ്ഥാന്‍ ഇവിടെ തിരുത്തി എഴുതിയത്. ക്യാപ്റ്റന്‍ ബാബര്‍ അസം തന്റെ കരിയറിലെ മൂന്നാമത്തെ ഡക്കിലേക്ക് വീണെങ്കിലും ടീം സ്‌കോര്‍ 200ലേക്ക് എത്തിക്കാന്‍ വിന്‍ഡിസിന് എതിരെ പാകിസ്ഥാന് കഴിഞ്ഞു. 

മൂന്നാം വിക്കറ്റില്‍ 105 റണ്‍സ് കൂട്ടിച്ചേര്‍ത്ത് റിസ്വാനും ഹൈദര്‍ അലിയും

78 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാന്റേയും 68 റണ്‍സ് എടുത്ത ഹൈദര്‍ അലിയുടേയും ഇന്നിങ്‌സ് ആണ് പാകിസ്ഥാന്റെ സ്‌കോര്‍ 200ല്‍ എത്തിച്ചത്. അവസാന ഓവറുകളില്‍ മുഹമ്മദ് നവാദ് 10 പന്തില്‍ നിന്ന് 30 റണ്‍സ് അടിച്ചെടുത്തു. മൂന്നാം വിക്കറ്റില്‍ മുഹമ്മദ് റിസ്വാനും ഹൈദര്‍ അലിയും ചേര്‍ന്ന് 105 റണ്‍സ് ആണ് കണ്ടെത്തിയത്. 

ബാറ്റ്‌സ്മാന്മാര്‍ മികവ് കാണിച്ചതിന് പിന്നാലെ പാക് ബൗളര്‍മാരും കളി പിടിച്ചെത്തി. മുഹമ്മദ് വസീം നാല് വിക്കറ്റും ഷദബ് ഖാന്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. ഷഹീന്‍ അഫ്രീദിയും മുഹമ്മദ് നവാസും ഹാരിസ് റൗഫും ഓരോ വിക്കറ്റ് വീതവും. 137 റണ്‍സിന് വിന്‍ഡിസ് ഓള്‍ഔട്ട്. കഴിഞ്ഞ 11 കളിയില്‍ നിന്ന് ഇത് പാകിസ്ഥാന്റെ 10ാം ജയമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com