'കോഹ്‌ലി ഇടവേള ആവശ്യപ്പെട്ടില്ല', വിശദീകരണവുമായി ബിസിസിഐ വൃത്തങ്ങള്‍

സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന ടീമില്‍ നിന്ന് ഇടവേള തേടി കോഹ് ലി ഔദ്യോഗികമായി സമീപിച്ചിട്ടില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍
വിരാട് കോഹ്‌ലി / ട്വിറ്റര്‍ ചിത്രം
വിരാട് കോഹ്‌ലി / ട്വിറ്റര്‍ ചിത്രം

ന്യൂഡല്‍ഹി: സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന ടീമില്‍ നിന്ന് ഇടവേള തേടി കോഹ് ലി ഔദ്യോഗികമായി സമീപിച്ചിട്ടില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍. ഇടവേള എടുക്കുന്നത് സംബന്ധിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയേയോ, സെക്രട്ടറി ജയ് ഷായേയോ കോഹ് ലി ഒന്നും അറിയിച്ചിട്ടില്ലെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 

വരും ദിവസങ്ങളില്‍ എന്തെങ്കിലും തീരുമാനിച്ചാല്‍, കോഹ്‌ലിക്ക് പരിക്ക് പറ്റിയാല്‍, പിന്നെ അതൊരു വ്യത്യസ്ത കാര്യമാണ്, ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി 19,21,23 തിയതികളിലായി നടക്കുന്ന ഏകദിന പരമ്പര കോഹ്‌ലി കളിക്കുമെന്ന നിലയില്‍ തന്നെയാണ് ഇപ്പോള്‍ കാര്യങ്ങള്‍. 

കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് കോഹ്‌ലിയും സൗത്ത് ആഫ്രിക്കയിലേക്ക് പറക്കുന്നത്‌

കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് കോഹ് ലിയും സൗത്ത് ആഫ്രിക്കയിലേക്ക് പോകുന്നത്. ബബിളില്‍ കഴിയുന്നത് പ്രയാസമായി തോന്നിയാല്‍ ടെസ്റ്റ് പരമ്പരക്ക് ശേഷം ഇടവേള എടുക്കുന്നതായി കോഹ് ലിക്ക് സെലക്ഷന്‍ കമ്മറ്റി ചെയര്‍മാനേയും ബിസിസിഐ സെക്രട്ടറിയേയും അറിയിക്കാം എന്നും ബിസിസിഐ വൃത്തങ്ങള്‍ പ്രതികരിക്കുന്നു. 

സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിന് ശേഷം വരുന്ന ഇന്ത്യന്‍ ടീം വീണ്ടും മൂന്നാഴ്ച കൂടി ബബിളില്‍ കഴിയേണ്ടതായി വരും. ശ്രീലങ്കയ്ക്ക് എതിരെ ടെസ്റ്റ്, ടി20 പരമ്പരയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. മകള്‍ വാമികയുടെ ജന്മദിനത്തെ തുടര്‍ന്നാണ് കോഹ്‌ലി ഏകദിന പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. 

ജനുവരി 11നാണ് വാമികയുടെ ജന്മദിനം. ജനുവരി 11നാണ് സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ അവസാന ടെസ്റ്റ് ആരംഭിക്കുന്നത്. കോഹ് ലിയുടെ നൂറാമത്തെ ടെസ്റ്റാണ് ഇത്. ഏകദിന ക്യാപ്റ്റന്‍സി എടുത്ത് മാറ്റിയതിലെ അതൃപ്തിയുടെ ഭാഗമായാണ് കോഹ് ലി ഏകദിന പരമ്പര കളിക്കാത്തത് എന്ന വിലയിരുത്തലാണ് ശക്തം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com