ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സൗത്ത് ആഫ്രിക്കന്‍ പര്യടനം ഉപേക്ഷിക്കണോ? രോഹിത്തിന്റെ പരിക്കില്‍ മുന്‍ ഓപ്പണര്‍ 

രോഹിത് ശര്‍മയ്ക്കും പരിക്കേറ്റതോടെ ഇന്ത്യന്‍ കളിക്കാരുടെ പരിക്കിലേക്ക് ചൂണ്ടിയാണ് ആകാശ് ചോപ്രയുടെ വാക്കുകള്‍
Published on

ന്യൂഡല്‍ഹി: സൗത്ത് ആഫ്രിക്കന്‍ പര്യടനം ഉപേക്ഷിക്കേണ്ടി വരുമോ എന്ന ചോദ്യവുമായി ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. രോഹിത് ശര്‍മയ്ക്കും പരിക്കേറ്റതോടെ ഇന്ത്യന്‍ കളിക്കാരുടെ പരിക്കിലേക്ക് ചൂണ്ടിയാണ് ആകാശ് ചോപ്രയുടെ വാക്കുകള്‍. 

രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, രാഹുല്‍ ചഹര്‍ എന്നിവര്‍ കളിക്കാനില്ല. ശുഭ്മാന്‍ ഗില്ലിനേയും ലഭിക്കില്ല. ഇപ്പോള്‍ അവര്‍ പറയുന്നത് രോഹിത് ശര്‍മയും ഉണ്ടാവില്ലെന്നാണ്. എന്താണ് സംഭവിക്കുന്നത്? സൗത്ത് ആഫ്രിക്കന്‍ പര്യടനം നമ്മള്‍ ഉപേക്ഷിക്കണമോ? ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. 

ഇന്ത്യയുടെ ജയ സാധ്യതകളും സംശയത്തിലാണ്

രോഹിത് ശര്‍മയ്ക്ക് കളിക്കാനാവാത്തത് വലിയ നഷ്ടമാണ്. രോഹിത് കളിക്കുമോ എന്ന് സംശയമാണ് എങ്കില്‍ ഇന്ത്യയുടെ ജയ സാധ്യതകളും സംശയത്തിലാണ്. കാരണം 2021ലെ ഇന്ത്യയുടെ ബെസ്റ്റ് ബാറ്റ്‌സ്മാനാണ് രോഹിത്. ഇംഗ്ലണ്ടില്‍ എങ്ങനെ മികവ് കാണിക്കാനായി. രോഹിത് അവിടെ രാഹുലിനൊപ്പം ഉണ്ടായി. രോഹിത് ടെസ്റ്റ് ക്രിക്കറ്റ് ആസ്വദിച്ച് തുടങ്ങിയിരിക്കുകയാണ്. പ്രതിരോധിക്കുന്നതും പന്ത് ലീവ് ചെയ്യുന്നതുമെല്ലാം ആസ്വദിക്കുന്നു, ആകാശ് ചോപ്ര പറഞ്ഞു. 

പല പ്രശ്‌നങ്ങളും ഉണ്ട്. ഗില്ലും മായങ്കും ഇപ്പോള്‍ ഓപ്പണ്‍ ചെയ്തത് തുടങ്ങിയതേ ഉള്ളു. രാഹുലിന് പരിക്കേറ്റു. രാഹുലിനെ ഞാന്‍ അടുത്തിടെ കണ്ടിരുന്നു. സുഖമായി വരുന്നതായി രാഹുല്‍ പറഞ്ഞു. മായങ്കിനൊപ്പം ഇവിടെ രാഹുല്‍ ആയിരിക്കും ഓപ്പണ്‍ ചെയ്യുക. എന്നാല്‍ മൂന്നാമത്തെ ഓപ്പണറായി ആരെയാണ് പരിഗണിക്കുക? ആകാശ് ചോപ്ര ചോദിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com