'ഗാംഗുലി കള്ളം പറഞ്ഞു, രാജിവെക്കണം'; കോഹ്‌ലിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ആരാധകരുടെ മുറവിളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th December 2021 04:41 PM  |  

Last Updated: 15th December 2021 04:41 PM  |   A+A-   |  

kohliganguly85

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് എതിരെ ആരാധകര്‍. ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കോഹ് ലി രാജിവെക്കണം എന്ന മുറവിളിയാണ് ഉയരുന്നത്. 

ടി20 നായക സ്ഥാനം രാജിവെക്കരുത് എന്ന് കോഹ് ലിയോട് താന്‍ ആവശ്യപ്പെട്ടിരുന്നതായാണ് ഗാംഗുലി പറഞ്ഞിരുന്നത്. എന്നാല്‍ മുംബൈയില്‍ നടത്തിയ പ്രസ് കോണ്‍ഫറന്‍സില്‍ കോഹ് ലി ഇത് തള്ളി. രാജിവെക്കരുത് എന്ന് തന്നോട് ആരും പറഞ്ഞിട്ടില്ല എന്ന് കോഹ് ലി വ്യക്തമാക്കി. 

ഇവിടെ ഗാംഗുലി നുണ പറഞ്ഞതായുള്ള വിമര്‍ശനമാണ് ആരാധകരുടെ ഭാഗത്ത് നിന്നും ശക്തമാവുന്നത്. രാജിവെക്കരുത് എന്ന് തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ല എന്ന് കോഹ് ലി വ്യക്തമാക്കിയ സാഹചര്യത്തില്‍ ഗാംഗുലി മറുപടി പറയണം എന്നും ആരാധകരുടെ ഭാഗത്ത് നിന്ന് പ്രതികരണം വരുന്നു. 

ഒന്നര മണിക്കൂര്‍ മുന്‍പ് മാത്രമാണ് തന്നെ നായക സ്ഥാനത്ത് നിന്നും മാറ്റുന്ന കാര്യം അറിയിച്ചത് എന്ന കോഹ് ലിയുടെ വെളിപ്പെടുത്തലും ആരാധകര്‍ ചോദ്യം ചെയ്യുന്നു. കോഹ് ലിയെ ഏകദിന നായക സ്ഥാനത്ത് നിന്നും മാറ്റിയ വിധം ശരിയായില്ലെന്ന് നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.