നേഷന്‍ ലീഗില്‍ പോരാട്ടം തീപാറും, ജര്‍മനിയും ഇറ്റലിയും ഇംഗ്ലണ്ടും ഒരു ഗ്രൂപ്പില്‍

ജര്‍മനിയും ഇംഗ്ലണ്ടും ഇറ്റലിയും ഉള്‍പ്പെടുന്ന എ വിഭാഗത്തിലെ മൂന്നാമത്തെ ഗ്രൂപ്പിലെ പോരിലാവും തീപാറുക
തുർക്കിക്കെതിരെ ​ഗോൾ നേടിയ ഇറ്റാലിയൻ താരങ്ങളുടെ ആഘോഷം/ഫോട്ടോ: ട്വിറ്റർ
തുർക്കിക്കെതിരെ ​ഗോൾ നേടിയ ഇറ്റാലിയൻ താരങ്ങളുടെ ആഘോഷം/ഫോട്ടോ: ട്വിറ്റർ

സൂറിച്ച്: 2022-23 സീസണിലെ യുവേഫ നേഷന്‍സ് ലീഗിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ജര്‍മനിയും ഇംഗ്ലണ്ടും ഇറ്റലിയും ഉള്‍പ്പെടുന്ന എ വിഭാഗത്തിലെ മൂന്നാമത്തെ ഗ്രൂപ്പിലെ പോരിലാവും തീപാറുക. 

ഇംഗ്ലണ്ട്, ഇറ്റലി, ജര്‍മനി, ഹംഗറി എന്നീ ടീമുകളാണ് ഗ്രൂപ്പ് 3ല്‍ ഉള്‍പ്പെട്ടിരിക്കുന്നത്. എ വിഭാഗത്തിലെ ഗ്രൂപ്പ് ഒന്നില്‍ ക്രൊയേഷ്യ, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, ഓസ്ട്രിയ എന്നീ ടീമുകള്‍ മത്സരിക്കും. ഗ്രൂപ്പ് രണ്ടില്‍ പോര്‍ച്ചുഗല്‍, സ്‌പെയ്ന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, ചെക്ക് റിപ്ലബ്ലിക് എന്നീ ടീമുകള്‍ വരുന്നു. ബെല്‍ജിയം, നെതര്‍ലാന്‍ഡ്, പോളണ്ട്, വെയില്‍സ് എന്നീ ടീമുകളാണ് നാലാം ഗ്രൂപ്പിലുള്ളത്.

ബി വിഭാഗത്തിലെ ടീമുകള്‍

ഗ്രൂപ്പ് ഒന്നില്‍ ഉക്രെയ്ന്‍, സ്‌കോട്ട്‌ലന്‍ഡ്, അയര്‍ലന്‍ഡ്, അര്‍മേനിയ. ഗ്രൂപ്പ് രണ്ടില്‍ ഐസ് ലന്‍ഡ്, റഷ്യ, ഇസ്രായേല്‍, അല്‍ബേനിയ. ഗ്രൂപ്പ് മൂന്നില്‍ ബോസ്‌നിയ, ഫിന്‍ലന്‍ഡ്, റൊമാനിയ,മെന്റെനെഗ്രോ. ഗ്രൂപ്പ് നാലില്‍ സ്വീഡന്‍, നോര്‍വേ, സെര്‍ബിയ, സ്ലോവേനിയ. 

സി വിഭാഗത്തിലെ ടീമുകള്‍ 

ഗ്രൂപ്പ് ഒന്നില്‍ തുര്‍ക്കി, ലക്‌സംബര്‍ഗ്, ലിത്വാനിയ,ഫറോ ഐലന്‍ഡ്. ഗ്രൂപ്പ് രണ്ടില്‍ നേര്‍ത്തേന്‍ അയര്‍ലന്‍ഡ്, ഗ്രീസ്, കോസോവോ, സൈപ്രസ്. ഗ്രൂപ്പ് മൂന്നില്‍ സ്ലോവാക്യ, ബെലാറസ്, അസര്‍ബൈജാന്‍, കസാകിസ്ഥാന്‍. ഗ്രൂപ്പ് നാലില്‍ ബള്‍ഗേറിയ, നോര്‍ത്തേന്‍ മസെഡോനിയ, ജോര്‍ജിയ, ഗിബ്രാല്‍ടര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com