സ്പിന്നിന് എതിരെ വിക്കറ്റിന് പിന്നില്‍ ആരാണ് കേമന്‍? 3 കീപ്പര്‍മാരിലേക്ക് ചൂണ്ടി അശ്വിന്‍

ഇന്ത്യയില്‍ കളിക്കുമ്പോള്‍ സ്പിന്നിന് എതിരെ വിക്കറ്റ് കീപ്പര്‍മാര്‍ നേരിടുന്ന ബുദ്ധിമുട്ടിലേക്ക് വിരല്‍ ചൂണ്ടികയാണ് അശ്വിന്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: സ്പിന്നിന് എതിരെ വിക്കറ്റിന് പിന്നില്‍ മികവ് കാണിക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരിലേക്ക് വിരല്‍ ചൂണ്ടി ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. ഇന്ത്യയില്‍ കളിക്കുമ്പോള്‍ സ്പിന്നിന് എതിരെ വിക്കറ്റ് കീപ്പര്‍മാര്‍ നേരിടുന്ന ബുദ്ധിമുട്ടിലേക്ക് വിരല്‍ ചൂണ്ടികയാണ് അശ്വിന്‍. 

ദിനേശ് കാര്‍ത്തിക്, വൃധിമാന്‍ സാഹ, എംഎസ് ധോനി എന്നിവരുടെ പേരാണ് ഇവിടെ അശ്വിന്‍ പറയുന്നത്. സാഹയ്ക്കും ദിനേശ് കാര്‍ത്തിക്കിനും അതിശയിപ്പിക്കുന്ന കഴിവുണ്ടെങ്കിലും ധോനിയാണ് കാര്യങ്ങള്‍ അനായാസം എന്ന നിലയില്‍ തോന്നിക്കുന്നതെന്ന് അശ്വിന്‍ പറയുന്നു. 

ധോനി ചെയ്യുമ്പോള്‍ അനായാസം എന്ന് തോന്നും

തമിഴ്‌നാട്ടില്‍ ദിനേശ് കാര്‍ത്തിക്കിനൊപ്പം ഞാന്‍ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. എന്നാല്‍ ഒരാളെ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍, പല പ്രയാസമേറിയ ഡിസ്മിസലുകളും അനായാസം എന്ന നിലയില്‍ നടത്തിയ ധോനിയുടെ പേരാണ് വിക്കറ്റിന് പിന്നില്‍ എനിക്ക് പറയാനാവുക. 

ചെന്നൈയില്‍ ടെസ്റ്റ് നടന്നപ്പോള്‍ ഒന്നാം ദിനം എഡ് കോവന്‍ ക്രീസിന് പുറത്തേക്കിറങ്ങി കളിക്കാന്‍ ശ്രമിച്ചപ്പോള്‍ ധോനി സ്റ്റംപ് ചെയ്തു. അവിടെ പന്ത് ടേണ്‍ ചെയ്തില്ല. എന്നാല്‍ ബൗണ്‍സ് ചെയ്തു. അവിടെ പന്ത് കളക്ട് ചെയ്യാന്‍ ധോനിക്കായി. ധോനി പന്ത് മിസ് ചെയ്യുന്നത് ഞാന്‍ വിരളമായി മാത്രമാണ് കണ്ടിട്ടുള്ളത്, സ്റ്റംപിങ്ങിലായാലും റണ്‍ഔട്ടു സാഹചര്യങ്ങളിലായാലും. സ്പിന്നിനെതിരെ ഏറ്റവും മികവ് കാണിക്കുന്ന വിക്കറ്റ് കീപ്പറാണ് ധോനി. സാഹയും ഒട്ടും പിന്നിലല്ല, അശ്വിന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com