അന്ന് ധോനിക്കും അതൃപ്തി, രോഹിത്-കോഹ്‌ലി സഖ്യത്തിന്റെ പിഴവില്‍ ചൂടായി ധോനി 

ഏകദിന ക്യാപ്റ്റന്‍സി മാറ്റവുമായി ബന്ധപ്പെട്ട അലയൊലികളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് ഉയര്‍ന്ന് നില്‍ക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ഏകദിന ക്യാപ്റ്റന്‍സി മാറ്റവുമായി ബന്ധപ്പെട്ട അലയൊലികളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് ഉയര്‍ന്ന് നില്‍ക്കുന്നത്. ഈ സമയം 2012ലെ ഒരു സംഭവവും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നു. 

രോഹിത് ശര്‍മയോടും വിരാട് കോഹ്‌ലിയോടും ധോനി ദേഷ്യപ്പെടുകയായിരുന്നു. 2012ലെ ഏഷ്യാ കപ്പിലെ പാകിസ്ഥാന് എതിരായ മത്സരത്തിന് ഇടയിലായിരുന്നു സംഭവം. ഇതിനെ കുറിച്ച് ആര്‍ അശ്വിനൊപ്പം യൂട്യൂബ് ചാനലില്‍ സംസാരിക്കുമ്പോഴും കോഹ് ലി പറഞ്ഞിരുന്നു. 

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 329 റണ്‍സ് നേടി. തുടക്കത്തില്‍ മികച്ച കൂട്ടുകെട്ടുകള്‍ കണ്ടെത്താന്‍ പാകിസ്ഥാന് കഴിഞ്ഞു. ഫീല്‍ഡ് ചെയ്യുന്നതിന് ഇടയില്‍ ഞാനും രോഹിത്തും തമ്മില്‍ ചില ആശയക്കുഴപ്പമുണ്ടായി. സിംഗിളായിരുന്നു അവിടെ പാകിസ്ഥാന് എടുക്കാന്‍ സാധിക്കുമായിരുന്നത്. എന്നാല്‍ ഞങ്ങളുടെ പിഴവിനെ തുടര്‍ന്ന് മൂന്ന് റണ്‍സ് പാകിസ്ഥാന് ലഭിച്ചു. ധോനി ചൂടാവാന്‍ കാരണം ഇതാണ്, കോഹ് ലി പറയുന്നു. 

ധോനി അതില്‍ അത്ര സന്തുഷ്ടനായിരുന്നില്ല

അത് നല്ല തമാശയായിരുന്നു. ധോനി അതില്‍ അത്ര സന്തുഷ്ടനായിരുന്നില്ല എന്നും താന്‍ ഓര്‍ക്കുന്നതായി അശ്വിനുമായി സംസാരിക്കവെ കോഹ് ലി പറഞ്ഞിരുന്നു. ഡീപ് മിഡ് വിക്കറ്റില്‍ ഫീല്‍ഡ് ചെയ്തിരുന്ന ഞാനും ഡീപ് സ്‌ക്വയര്‍ ലെഗില്‍ ഫീല്‍ഡ് ചെയ്തിരുന്ന രോഹിത്തും പന്ത് പിടിക്കാനായി ഓടിയെത്തി. ഇവിടെ എന്റെ തല രോഹിത്തിന്റെ തോളില്‍ ഇടിച്ചു ഞങ്ങള്‍ നിലത്തുവീണു. 

ഒടുവില്‍ ഇര്‍ഫാന്‍ പഠാന്‍ ആണ് പന്ത് ധോനിക്ക് ത്രോ ചെയ്തത്. എന്താണ് സംഭവിച്ചത് എന്ന് എനിക്കും രോഹിത്തിനും മനസിലാവുന്നുണ്ടായില്ല എന്നും കോഹ് ലി പറഞ്ഞിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com