ഐപിഎല്ലിലെ തുടക്കക്കാരെ ഉപദേശിക്കാന്‍ ഗംഭീര്‍; ലഖ്‌നൗ ടീമിന്റെ മെന്റര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th December 2021 05:23 PM  |  

Last Updated: 18th December 2021 05:25 PM  |   A+A-   |  

gautam_gambhir

ഗൗതം ഗംഭീര്‍/ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് മുന്‍ നായകന്‍ ഗൗതം ഗംഭീറിനെ ടീം മെന്ററാക്കി ഐപിഎല്ലിലെ ലഖ്‌നൗ ഫ്രാഞ്ചൈസി. ലഖ്‌നൗ ഫ്രാഞ്ചൈസി ഉടമ സഞ്ജീവ് ഗോയങ്കെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 

ഇനിയും ഒരു മത്സരത്തില്‍ ജയിക്കാനുള്ള തീ എന്റയുള്ളില്‍ കത്തുന്നുണ്ട്. ഒരു ഡ്രസ്സിങ് റൂമിന് വേണ്ടിയാവില്ല ഞാന്‍ മത്സരിക്കുക. പകരം ഉത്തര്‍പ്രദേശിന്റെ ആത്മവിന് വേണ്ടിയായിരിക്കും, ഗംഭീര്‍ പ്രതികരിച്ചു. 

രണ്ട് വട്ടം കൊല്‍ക്കത്തയെ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ചത് ഗംഭീറിന്റെ നായകത്വത്തിലെ മികവായിരുന്നു. 2011ലാണ് ഗംഭീര്‍ കൊല്‍ക്കത്തയില്‍ എത്തുന്നത്. 2012ലും 2014ലും കൊല്‍ക്കത്ത ചാമ്പ്യന്മാരായി. 154 മത്സരങ്ങളാണ് ഐപിഎല്ലില്‍ ആകെ ഗംഭീര്‍ കളിച്ചത്. 31.23 ബാറ്റിങ് ശരാശരിയില്‍ 4217 റണ്‍സ് ഗംഭീര്‍ കണ്ടെത്തി. 36 അര്‍ധ സെഞ്ചുറിയും ഗംഭീറിന്റെ പേരിലുണ്ട്. 

സിംബാബ്‌വെ മുന്‍ ക്യാപ്റ്റന്‍ ആന്‍ഡി ഫഌവറിലെ ലഖ്‌നൗ ഫ്രാഞ്ചൈസി മുഖ്യപരിശീലകനായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ ഭാഗമായിരുന്നു ഫഌര്‍. എന്നാല്‍ കെഎല്‍ രാഹുല്‍ പഞ്ചാബ് വിടുന്നതായി വ്യക്തമാക്കിയതിന് പിന്നാലെ ഫഌവര്‍ പഞ്ചാബ് കിങ്‌സില്‍ നിന്ന് രാജിവെച്ചു.