ഇംഗ്ലണ്ടിന് അഞ്ചാം ദിനം അതിജീവിക്കണം, ജയം ഓസ്‌ട്രേലിയയുടെ തൊട്ടരികില്‍

അഡ്‌ലെയ്ഡ് ടെസ്റ്റില്‍ നാലാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്
ഫോട്ടോ: ഐസിസി, ട്വിറ്റർ
ഫോട്ടോ: ഐസിസി, ട്വിറ്റർ

അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയിലെ രണ്ടാം ജയത്തിന് അരികെ ഓസ്‌ട്രേലിയ. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ നാലാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 

24 റണ്‍സ് എടുത്ത റൂട്ടിന്റെ വിക്കറ്റ് മിച്ചല്‍ സ്റ്റാര്‍ക്ക് വീഴ്ത്തിയതിന് പിന്നാലെ നാലാം ദിവസത്തെ കളി അവസാനിപ്പിക്കുകയായിരുന്നു. റോറി ബേണ്‍സ് 34 റണ്‍സും ഡേവിഡ് മലന്‍ 20 റണ്‍സും എടുത്ത് പുറത്തായി. ഹസീബ് ഹമീദ് പൂജ്യത്തിന് പുറത്തായി. 

അഞ്ചാം ദിനം സമനില പിടിക്കാനായി ഇംഗ്ലണ്ടിന് വിയര്‍ക്കേണ്ടി വരും. ജയിക്കണം എങ്കില്‍ ഇനി 386 റണ്‍സ് കൂടിയാണ് ഇംഗ്ലണ്ടിന് വേണ്ടത്. ക്രീസിലുള്ള ബെന്‍ സ്‌റ്റോക്ക്‌സിന്റെ അവസരത്തിനൊത്ത് ഉയരാന്‍ കഴിഞ്ഞ് മറ്റ് ഇംഗ്ലണ്ട് കളിക്കാരുമായി കൂട്ടുകെട്ടുണ്ടാക്കാനായില്ലെങ്കില്‍ ഇംഗ്ലണ്ട് തോല്‍വിയിലേക്ക് വീഴും. 

ഓസ്‌ട്രേലിയ അവരുടെ രണ്ടാം ഇന്നിങ്‌സ് 230 റണ്‍സില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. ലാബുഷെയ്‌നിന്റേയും ട്രാവിസ് ഹെഡ്ഡിന്റേയും അര്‍ധ ശതകമാണ് ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സ് സ്‌കോര്‍ 230ല്‍ എത്തിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com