കുറഞ്ഞ ഓവര്‍ നിരക്കില്‍ തലവേദന; പേസറെ കൊണ്ട് ഓഫ് സ്പിന്‍ എറിയിച്ച് ജോ റൂട്ട്‌

ആഷസിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഓഫ് സ്പിന്‍ എറിഞ്ഞ് ഇംഗ്ലണ്ടിന്റെ ഫാസ്റ്റ് ബൗളര്‍ ഒലേ റോബിന്‍സണ്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

അഡ്‌ലെയ്ഡ്: ആഷസിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഓഫ് സ്പിന്‍ എറിഞ്ഞ് ഇംഗ്ലണ്ടിന്റെ ഫാസ്റ്റ് ബൗളര്‍ ഒലേ റോബിന്‍സണ്‍. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പ്രശ്‌നം ഇംഗ്ലണ്ടിന് മുന്‍പില്‍ നില്‍ക്കുന്നത് മുന്‍പില്‍ കണ്ടാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് ഫാസ്റ്റ് ബൗളറെ ഓഫ് സ്പിന്നറാക്കിയത്. 

അഞ്ച് ഫാസ്റ്റ് ബൗളര്‍മാരുമായാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ജാക്ക് ലീച്ചിനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത്. എന്നാല്‍ ആദ്യ ടെസ്റ്റിലെ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ എട്ട് പോയിന്റ് ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു. ജോ റൂട്ട് തന്റെ സ്പിന്നുമായി അഡ്‌ലെയ്ഡില്‍ എത്തിയതിന് പുറമെ ഫാസ്റ്റ് ബൗളര്‍മാര്‍ എറിയുന്നതിലൂടെയുള്ള സമയ നഷ്ടം നികത്താന്‍ ഒലേ റോബിന്‍സണിനേയും സ്പിന്നറാക്കി. 

വലംകയ്യന്‍ പേസറാണ് റോബിന്‍സന്‍. റോബിന്‍സണിന്റെ ഓഫ് സ്പിന്നിന് അഡ്‌ലെയ്ഡില്‍ നാലാം ദിനം കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇംഗ്ലണ്ടിന്റെ ഓവര്‍ റേറ്റ് മെച്ചപ്പെടുത്താനായി. ബെന്‍ സ്റ്റോക്ക്‌സ്, ജെയിംസ് ആന്‍ഡേഴ്‌സന്‍, ക്രിസ് വോക്‌സ്, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നീ പേസര്‍മാരുമായാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. 

രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയക്ക് ബാറ്റിങ് തകര്‍ച്ച

പിങ്ക് ബോള്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയക്ക് ബാറ്റിങ് തകര്‍ച്ച നേരിട്ടു. 144 റണ്‍സിലേക്ക് എത്തിയപ്പോഴേക്കും അവരുടെ അഞ്ച് വിക്കറ്റുകള്‍ വീണു. ഒലേ റോബിന്‍സന്‍ രണ്ട് വിക്കറ്റും ജെയിംസ് ആന്‍ഡേഴ്‌സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി കഴിഞ്ഞു. 

ഓസ്‌ട്രേലിയയുടെ ലീഡ് 400നോട് അടുത്ത് കഴിഞ്ഞു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 236 റണ്‍സിന് അവസാനിച്ചിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്ക് നാല് വിക്കറ്റും നഥാന്‍ ലിയോണ്‍ മൂന്ന് വിക്കറ്റും കാമറൂണ്‍ ഗ്രീന്‍ രണ്ട് വിക്കറ്റും നേടി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com