സിറ്ററുകള്‍ നഷ്ടപ്പെടുത്തും, കടുപ്പമേറിയ ക്യാച്ചുകള്‍ പറന്ന് പിടിക്കും, 'സൈക്കോ' ബട്ട്‌ലറെന്ന് ആരാധകര്‍ 

ആഷസിലെ പിങ്ക് ബോള്‍ ടെസ്റ്റിന്റെ നാലാം ദിനം തുടരെ രണ്ട് തകര്‍പ്പന്‍ ക്യാച്ചുകളാണ് ബട്ട്‌ലറില്‍ നിന്ന് വന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

അഡ്‌ലെയ്ഡ്:  ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയതിനുള്ള പ്രായശ്ചിത്തവുമായി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്‌ലര്‍. ആഷസിലെ പിങ്ക് ബോള്‍ ടെസ്റ്റിന്റെ നാലാം ദിനം തുടരെ രണ്ട് തകര്‍പ്പന്‍ ക്യാച്ചുകളാണ് ബട്ട്‌ലറില്‍ നിന്ന് വന്നത്. 

നാലാം ദിനത്തിന്റെ തുടക്കത്തില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ മാര്‍കസ് ഹാരിസിനെ പുറത്താക്കാനാണ് ബട്ട്‌ലറിന്റെ ക്യാച്ച് വന്നത്. മിഡ് ഓണിലേക്ക് ഡ്രൈവ് ചെയ്യാനായിരുന്നു ഹാരിസിന്റെ ശ്രമം. എന്നാല്‍ പന്ത് എഡ്ജ് ചെയ്ത് ബട്ട്‌ലറിന്റെ അടുത്തേക്കെത്തി. ഫുള്‍ ലെങ്ത് ഡൈവില്‍ ബട്ട്‌ലര്‍ ആ ക്യാച്ചെടുത്തു. 

പിന്നാലെ മാര്‍നസ് ലാബുഷെയ്‌നും സ്മിത്തും ചേര്‍ന്ന് ഓസ്‌ട്രേലിയയുടെ ഇന്നിങ്‌സ് പടുത്തുയര്‍ത്താന്‍ ശ്രമിക്കുന്നതിന് ഇടയില്‍ വീണ്ടും ബട്ട്‌ലര്‍ എത്തി. ഒലേ റോബിന്‍സണിന്റെ ഡെലിവറിയിലാണ് സ്മിത്തിനെ പുറത്താക്കാന്‍ ബട്ട്‌ലറിന്റെ ക്യാച്ച് വന്നത്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സില്‍ അനായാസം പിടിക്കാവുന്ന ക്യാച്ചുകളും ബട്ട്‌ലര്‍ നഷ്ടപ്പെടുത്തിയിരുന്നു. 

രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ടിന് മുന്‍പില്‍ നില്‍ക്കുകയാണ് തോല്‍വി. നാലാം ദിനം 468 റണ്‍സ് ആണ് ഇംഗ്ലണ്ടിന്റെ മുന്‍പിലേക്ക് വിജയ ലക്ഷ്യമായി ഓസ്‌ട്രേലിയ വെച്ചത്. എന്നാല്‍ 48 റണ്‍സ് എടുക്കുന്നതിന് ഇടയില്‍ തന്നെ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഇതോടെ അഞ്ചാം ദിനം അതിജീവിക്കുക എന്നത് ഇംഗ്ലണ്ടിന് മുന്‍പില്‍ വലിയ വെല്ലുവിളിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com