'ഞങ്ങള്‍ക്ക് കോഹ്‌ലിയും രോഹിത്തും ഇല്ലെന്നല്ലേ പറഞ്ഞത്, ഇപ്പോള്‍ ഇന്ത്യക്ക് ബാബറും റിസ്വാനും ഇല്ല'
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th December 2021 11:55 AM |
Last Updated: 19th December 2021 11:55 AM | A+A A- |

ഫോട്ടോ: ട്വിറ്റർ
ലാഹോര്‍: പാകിസ്ഥാന് രോഹിത് ശര്‍മയും കോഹ്‌ലിയും ഇല്ലെന്ന് പറഞ്ഞാണ് ഒരു വര്‍ഷം മുന്‍പ് വരെ ഞങ്ങള്‍ സങ്കടപ്പെട്ടത്. എന്നാലിപ്പോള്‍ ബാബറും റിസ്വാനും ഇല്ലെന്ന് പറഞ്ഞ് ഇന്ത്യന്‍ ആരാധകര്‍ സങ്കടപ്പെടുന്നുണ്ടാവുമെന്ന് പാകിസ്ഥാന്‍ മുന്‍ താരം റാഷിദ് ലത്തീഫ്.
വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍ എന്നിവരെ പോലെ കളിക്കാര്‍ തങ്ങള്‍ക്കില്ലെന്ന് ഓര്‍ത്തായിരുന്നു സങ്കടം, പ്രത്യേകിച്ച് ടി20യില്‍. ഈ വര്‍ഷം ആദ്യം അസമിന്റേയും റിസ്വാന്റേയും സ്‌ട്രൈക്ക്‌റേറ്റ് താഴെയായിരുന്നു. എന്നാല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന വേഗം കൂട്ടി അവരത് മറികടന്നതായും ലതീഫ് പറഞ്ഞു.
ടി20യില്‍ റിസ്വാന് 2000 റണ്‍സ്
ടി20യില്‍ 2000 റണ്‍സ് കലണ്ടര്‍ വര്‍ഷം കണ്ടെത്തുന്ന ആദ്യ താരമാണ് റിസ്വാന്‍. 2021ലെ ടി20യിലെ റണ്‍വേട്ടയില്‍ ബാബര്‍ അസം രണ്ടാം സ്ഥാനത്തും ഉണ്ട്. 1779 റണ്‍സ് ആണ് ബാബര്‍ അസം കണ്ടെത്തിയത്. ടി20 ലോകകപ്പില്‍ ആറ് കളിയില്‍ നിന്ന് ബാബര്‍ 303 റണ്‍സ് സ്‌കോര്‍ ചെയ്തു. ബാറ്റിങ് ശരാശരി 60.60. 126.25 ആണ് ബാബറിന്റെ ടി20 ലോകകപ്പിലെ സ്‌ട്രൈക്ക്‌റേറ്റ്.
വ്യക്തിഗത നേട്ടങ്ങള്‍ക്ക് പുറമെ ടി20യിലെ മികച്ച ഓപ്പണിങ് സഖ്യമായും ഇവര്‍ മാറി. ടി20യില്‍ ആറ് സെഞ്ചുറി കൂട്ടുകെട്ട് കണ്ടെത്തുന്ന ആദ്യ സഖ്യമാണ് ബാബര്‍ അസമും റിസ്വാനും. രോഹിത് ശര്‍മ-ശിഖര്‍ ധവാന്‍ എന്നിവരുടെ റെക്കോര്‍ഡ് ആണ് ഇവിടെ പാക് ഓപ്പണിങ് സഖ്യം മറികടന്നത്.