ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഇന്ത്യ- ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ്; ബോക്‌സിങ് ഡേ പോരാട്ടത്തില്‍ കാണികള്‍ ഉണ്ടാകില്ല

ഇന്ത്യ- ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ്; ബോക്‌സിങ് ഡേ പോരാട്ടത്തില്‍ കാണികള്‍ ഉണ്ടാകില്ല

ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ കാണികള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. ഡിസംബര്‍ 26നാണ് ഒന്നാം ടെസ്റ്റിന് തുടക്കമാകുന്നത്. ബോക്‌സിങ് ഡേ ടെസ്റ്റാണ് കാണികള്‍ ഒഴിഞ്ഞ സ്‌റ്റേഡിയത്തില്‍ അരങ്ങേറുന്നത്.

കോവിഡിന്റെ ഒമൈക്രോണ്‍ വകഭേദം ലോകത്ത് ആദ്യമായി സ്ഥിരീകരിച്ചത് ദക്ഷിണാഫ്രിക്കയിലാണ്. രാജ്യത്ത് അതിവേഗമാണ് പുതിയ വകഭേദം പടര്‍ന്നു പിടിക്കുന്നത്. ഈ പാശ്ചാത്തലത്തിലാണ് പോരാട്ടം ഒഴിഞ്ഞ സ്‌റ്റേഡിയത്തില്‍ നടത്താന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. പോരാട്ടത്തിനുള്ള ടിക്കറ്റുകള്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ വില്‍പ്പന ആരംഭിച്ചിട്ടില്ല.

നിലവില്‍ 2,000 കാണികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും തിരഞ്ഞെടുക്കപ്പെടുന്ന കുറച്ച് കാണികള്‍ക്ക് മാത്രമായിരിക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുക എന്നാണ് ദക്ഷിണാഫ്രിക്കന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വാണ്ടറേഴ്‌സില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ടിക്കറ്റുകളും വില്‍പ്പന തുടങ്ങിയിട്ടില്ല. ജനുവരി മൂന്ന് മുതലാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്.

കഴിഞ്ഞ മാസം അവസാനമാണ് ലോകത്ത് ആദ്യമായി ഒമൈക്രോണ്‍ വകഭേദം ദക്ഷിണാഫ്രിക്കയില്‍ സ്ഥിരീകരിച്ചത്. പിന്നാലെ ഇന്ത്യന്‍ പര്യടനം നടക്കുമോ എന്നത് സംബന്ധിച്ച് ആശങ്കകളും ഉയര്‍ന്നിരുന്നു. എന്നാല്‍ പര്യടനവുമായി മുന്നോട്ട് പോകാന്‍ ഇരു ക്രിക്കറ്റ് ബോര്‍ഡുകളും തമ്മില്‍ ധാരണയിലെത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com