ഐപിഎല്‍ ഫ്രാഞ്ചൈസിയിലേക്ക് അല്ല; പഴയ റോളില്‍ തിരികെ എത്തി രവി ശാസ്ത്രി

തനിക്ക് ഏറ്റവും നന്നായി അറിയാവുന്ന ജോലി എന്ന രവി ശാസ്ത്രി തന്നെ വിശേഷിപ്പിക്കുന്ന കമന്ററിയിലേക്ക്
ഫയൽ ചിത്രം
ഫയൽ ചിത്രം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ഐപിഎല്‍ ടീമിന്റെ കോച്ച് സ്ഥാനത്തേക്ക് രവി ശാസ്ത്രി എത്തിയേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ടായി. എന്നാല്‍ തന്റെ പഴയ റോളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് അദ്ദേഹം. തനിക്ക് ഏറ്റവും നന്നായി അറിയാവുന്ന ജോലി എന്ന രവി ശാസ്ത്രി തന്നെ വിശേഷിപ്പിക്കുന്ന കമന്ററിയിലേക്ക്. 

സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ഇന്ത്യ-സൗത്ത് ആഫ്രിക്ക മത്സരങ്ങള്‍ വിലയിരുത്താന്‍ രവി ശാസ്ത്രി ഉണ്ടാവും. രവി ശാസ്ത്രിയുടെ വരവറിയിക്കുന്ന പരസ്യവും സ്റ്റാര്‍ പുറത്തിറക്കി കഴിഞ്ഞു. ഇന്ത്യന്‍ ടീമിന്റെ പരിശീലക കുപ്പായം ഒഴിഞ്ഞ ഉടനെ തന്നെ കമന്ററി ബോക്‌സിലേക്ക് ശാസ്ത്രി എത്തുമ്പോള്‍ ടീം ഇന്ത്യയുടെ പിഴവുകളെല്ലാം വ്യക്തമായി ചൂണ്ടിക്കാണിക്കാന്‍ അദ്ദേഹത്തിനാവും. 

പരിശീലക സ്ഥാനം ഒഴിഞ്ഞതോടെ രവി ശാസ്ത്രിയുടെ വെളിപ്പെടുത്തലുകള്‍

ടി20 ലോകകപ്പ് തോല്‍വിയോടെയാണ് രവി ശാസ്ത്രി പരിശീലക സ്ഥാനം ഒഴിഞ്ഞത്. സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ നടത്തിയ വെളിപ്പെടുത്തലുകളില്‍ ഏകദിന ലോകകപ്പിലെ ടീം സെലക്ഷന്‍ ഉള്‍പ്പെടെ അദ്ദേഹം ചോദ്യം ചെയ്തിരുന്നു. ഏകദിന ലോകകപ്പുകളിലേക്ക് കാര്‍ത്തിക്, പന്ത്, ധോനി എന്നീ മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ തെരഞ്ഞെടുത്തത് എന്തിനെന്ന് തനിക്ക് മനസിലായില്ലെന്നായിരുന്നു ശാസ്ത്രിയുടെ വാക്കുകള്‍. 

റായിഡുവിനേയോ ശ്രേയസ് അയ്യരേയോ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നു. എന്നാല്‍ സെലക്ഷന്‍ കാര്യങ്ങളില്‍ അഭിപ്രായം ചോദിക്കുമ്പോഴല്ലാതെ താന്‍ ഇടപെടാറില്ല എന്നുമാണ് രവി ശാസ്ത്രി പ്രതികരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com