ഗാംഗുലിയുടെ അധികാരപരിധിയില്‍ വരുന്നതല്ല, പിന്നെ സംസാരിക്കാന്‍ എന്ത് അവകാശം? വെങ്‌സര്‍ക്കാരിന്റെ വിമര്‍ശനം

സെലക്ടര്‍മാര്‍ക്ക് വേണ്ടി സംസാരിച്ച ഗാംഗുലി എരിതീയില്‍ എണ്ണ ഒഴിക്കുകയാണ് ചെയ്തതെന്നും വെങ്‌സര്‍ക്കാര്‍ പറഞ്ഞു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഏകദിന ക്യാപ്റ്റന്‍സിയിലെ മാറ്റം സംബന്ധിച്ച് ബിസിസിഐക്കും സൗരവ് ഗാംഗുലിക്കും എതിരെ വിമര്‍ശനവുമായി മുന്‍ താരം ദിലീപ് വെങ്‌സര്‍ക്കാര്‍. സെലക്ടര്‍മാര്‍ക്ക് വേണ്ടി സംസാരിച്ച ഗാംഗുലി എരിതീയില്‍ എണ്ണ ഒഴിക്കുകയാണ് ചെയ്തതെന്നും വെങ്‌സര്‍ക്കാര്‍ പറഞ്ഞു. 

സംഭവിച്ചതെല്ലാം നിര്‍ഭാഗ്യകരമാണ്. പ്രൊഫഷണലായി ബിസിസിഐ കൈകാര്യം ചെയ്യേണ്ടിയിരുന്ന വിഷയമാണ്. സെലക്ടര്‍മാര്‍ക്ക് വേണ്ടി ഗാംഗുലി സംസാരിക്കേണ്ട കാര്യമില്ല. ബിസിസിഐയുടെ പ്രസിഡന്റാണ് ഗാംഗുലി. ടീം സെലക്ഷനേയും ക്യാപ്റ്റന്‍സി മാറ്റത്തേയും കുറിച്ചെല്ലാം സെലക്ഷന്‍ കമ്മറ്റി ചെയര്‍മാനാണ് സംസാരിക്കേണ്ടത് എന്നും വെങ്‌സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. 

ക്യാപ്റ്റനെ തെരഞ്ഞെടുക്കുന്നതും നീക്കുന്നതും സെലക്ടര്‍മാരാണ്. ഗാംഗുലിയുടെ അധികാരപരിധിയില്‍ അല്ല

വിഷയത്തില്‍ ഗാംഗുലി പ്രതികരിച്ചിരുന്നു. അതുകൊണ്ട് തന്നെ കോഹ്‌ലി തന്റെ ഭാഗം വ്യക്തമാക്കാന്‍ ആഗ്രഹിച്ചു. സെലക്ഷന്‍ കമ്മറ്റി ചെയര്‍മാനും ക്യാപ്റ്റനും തമ്മിലുള്ള സംസാരത്തില്‍ ഒതുങ്ങേണ്ട വിഷയമായിരുന്നു അത്. ക്യാപ്റ്റനെ തെരഞ്ഞെടുക്കുന്നതും നീക്കുന്നതും സെലക്ടര്‍മാരാണ്. ഗാംഗുലിയുടെ അധികാരപരിധിയില്‍ അല്ല അത് വരുന്നത് എന്നും വെങ്‌സര്‍ക്കാര്‍ പറഞ്ഞു. 

ഏകദിന ക്യാപ്റ്റന്‍സി തന്നില്‍ നിന്ന് മാറ്റിയ വിധത്തിലെ അതൃപ്തി കോഹ് ലി പരസ്യമായി പ്രകടിപ്പിച്ചത് വിവാദമായിരുന്നു. സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനായി തിരിക്കുന്നതിന് മുന്‍പുള്ള വാര്‍ത്താ സമ്മേളനത്തിലാണ് കോഹ് ലിയുടെ പ്രതികരണം വന്നത്. സ്ഥാനത്ത് നിന്ന് മാറ്റുന്നതിന് തൊട്ടുമുന്‍പ് ചീഫ് സെലക്ടര്‍ ഇക്കാര്യം തന്നോട് പറയുകയായിരുന്നു എന്നാണ് കോഹ് ലി പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com