'അധിക നാള്‍ ഒരുമിച്ച് മുന്‍പോട്ട് പോകില്ല', കോഹ്‌ലി-ദ്രാവിഡ് ബന്ധം വഷളാവുമെന്ന് പാക് മുന്‍ താരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th December 2021 12:08 PM  |  

Last Updated: 25th December 2021 12:08 PM  |   A+A-   |  

virat_kohli_rahul_dravid

ഫോട്ടോ: ട്വിറ്റർ

 

ലാഹോര്‍: രാഹുല്‍ ദ്രാവിഡിനും വിരാട് കോഹ് ലിക്കും അധിക നാള്‍ ഒരുമിച്ച് മുന്‍പോട്ട് പോകാനാവില്ലെന്ന് പാകിസ്ഥാന്‍ മുന്‍ താരം ഡാനിഷ് കനേരിയ. പരിശീലകനായി എത്തിയ കുംബ്ലേയോട് കോഹ് ലിക്ക് പ്രശ്‌നങ്ങളുണ്ടായി. ഇപ്പോള്‍ ഗാംഗുലിയുമായുള്ള പ്രശ്‌നത്തിനും തുടക്കമിട്ടിരിക്കുകയാണെന്ന് കനേരിയ പറഞ്ഞു. 

കഴിവ് തെളിയിച്ച വ്യക്തികളാണ് കുംബ്ലേയും ഗാംഗുലിയും. ക്രിക്കറ്റിന്റെ അംബാസിഡര്‍മാരാണ് ഇവര്‍. ഇന്ത്യന്‍ ക്രിക്കറ്റിനെ അടിമുടി മാറ്റി മറിച്ച ഗാംഗുലിക്കെതിരെയാണ് ഇപ്പോള്‍ കോഹ് ലി പ്രതികരിക്കുന്നത്. ഗാംഗുലി തുടങ്ങി വെച്ചതാണ് ധോനി മുന്‍പോട്ട് കൊണ്ടുപോയത്. ഇങ്ങനെയൊരു എതിര്‍പ്പ് കോഹ് ലി പ്രകടിപ്പിക്കേണ്ട ആവശ്യം ഇല്ലായിരുന്നു എന്നും കനേരിയ പറഞ്ഞു. 

കുറ്റപ്പെടുത്തല്‍ ഗെയിം സഹായിക്കില്ല

റണ്‍ എടുക്കാന്‍ എല്ലാ ഫോര്‍മാറ്റിലും കോഹ് ലി പ്രയാസപ്പെടുകയാണ്. ഐസിസി കിരീടം നേടാന്‍ ക്യാപ്റ്റനെന്ന നിലയില്‍ കോഹ് ലിക്ക് കഴിഞ്ഞില്ല. കാര്യങ്ങള്‍ കോഹ് ലിക്ക് എതിരായി നില്‍ക്കുന്ന ഈ സമയം കുറ്റപ്പെടുത്തല്‍ ഗെയിം വരുന്നത് കോഹ് ലിയേയോ ഇന്ത്യന്‍ ക്രിക്കറ്റിനേയോ സഹായിക്കില്ലെന്നും പാക് മുന്‍ താരം പറഞ്ഞു. 

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയാണ് ഇപ്പോള്‍ ഇന്ത്യക്ക് മുന്‍പിലുള്ളത്. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റ് ഞായറാഴ്ച സെഞ്ചൂറിയനില്‍ ആരംഭിക്കും. സൗത്ത് ആഫ്രിക്കയില്‍ ആദ്യമായി ടെസ്റ്റ് പരമ്പര നേടുക ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ വരവ്.