ഞായറാഴ്ച മുതല്‍ പനി, ഉടനെ ഐസൊലേഷനില്‍ പ്രവേശിച്ചു; ഗാംഗുലിയുടെ ആരോഗ്യനിലയെ കുറിച്ച് ഭാര്യ 

നിലവില്‍ ഗാംഗുലിയുടെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് ഡോണ പറഞ്ഞു
സൗരവ് ഗാംഗുലി/ഫയല്‍ ചിത്രം
സൗരവ് ഗാംഗുലി/ഫയല്‍ ചിത്രം

കൊല്‍ക്കത്ത: കോവിഡ് ബാധിതനായ ബിസിസിഐ പ്രസിഡന്റും ഇന്ത്യന്‍ മുന്‍ നായകനുമായ സൗരവ് ഗാംഗുലിയുടെ ആരോഗ്യനിലയെ കുറിച്ച് പ്രതികരിച്ച് ഭാര്യ ഡോണ ഗാംഗുലി. നിലവില്‍ ഗാംഗുലിയുടെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് ഡോണ പറഞ്ഞു. 

മറ്റ് സങ്കീര്‍ണതകളൊന്നും ആരോഗ്യനിലയില്‍ ഇപ്പോള്‍ ഇല്ല. ഞായറാഴ്ച മുതല്‍ നേരിയ പനിയും തൊണ്ടവേദനയും ഉണ്ടായി. അപ്പോള്‍ തന്നെ അദ്ദേഹം ഐസൊലേഷനില്‍ പ്രവേശിച്ചതായും ഡോണ ഗാംഗുലി പറഞ്ഞു. 

ഗാംഗുലിയുടെ പനി മാറിയതായി ഡോക്ടര്‍

കഴിഞ്ഞ വര്‍ഷം ഗാംഗുലിയുടെ സഹോദരന്‍ സ്‌നേഹാസിശിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്റെ മാതാപിതാക്കള്‍ക്കും ഗാംഗുലിയുടെ അമ്മയ്ക്കും കോവിഡ് ബാധിച്ചു. വീട്ടിലെ പല ജീവനക്കാര്‍ക്കും പല ഘട്ടങ്ങളിലായി കോവിഡ് സ്ഥിരീകരിച്ചു. ഗാംഗുലിക്ക് പനിയുടെ ലക്ഷണം കണ്ടപ്പോള്‍ തന്നെ ഐസൊലേഷനില്‍ പ്രവേശിച്ചത് കൊണ്ടാവാം എനിക്കും സനയ്ക്കും പോസിറ്റീവാകാതിരുന്നത്, ഡോണ ഗാംഗുലി പറഞ്ഞു. 

ചൊവ്വാഴ്ച രാവിലെയോടെ ഗാംഗുലിയുടെ പനി മാറിയതായി അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടറും പ്രതികരിച്ചു. ആന്റിബോഡി കോക്ടെയ്ല്‍ തെറാപ്പിയാണ് ഇപ്പോള്‍ ഗാംഗുലിക്ക് ചെയ്യുന്നത്. അടുത്ത ദിവസങ്ങളില്‍ തന്നെ ബംഗാള്‍ ടൈഗര്‍ വീണ്ടും പഴയത് പോലെയാവുമെന്നും ഡോക്ടര്‍ പറഞ്ഞു. 

കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ് ആശുപത്രിയിലാണ് ഗാംഗുലിയെ പ്രവേശിപ്പിച്ചത്. മുന്‍കരുതലിന്റെ ഭാഗമായാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ ആശുപത്രിയിലേക്ക് മാറ്റിയത്. ഈ വര്‍ഷം ജനുവരിയില്‍ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com