ഒടുവില്‍ പാഡഴിക്കാന്‍ തീരുമാനം, റോസ് ടെയ്‌ലര്‍ വിരമിക്കുന്നു

ഓസ്‌ട്രേലിയക്കും നെതര്‍ലാന്‍ഡ്‌സിനും എതിരായ ഏകദിന പരമ്പരകള്‍ക്ക് ശേഷം വിരമിക്കാനാണ് ടെയ്‌ലറുടെ തീരുമാനം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡ് താരം റോസ് ടെയ്‌ലര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ഓസ്‌ട്രേലിയക്കും നെതര്‍ലാന്‍ഡ്‌സിനും എതിരായ ഏകദിന പരമ്പരകള്‍ക്ക് ശേഷം വിരമിക്കാനാണ് ടെയ്‌ലറുടെ തീരുമാനം. 

ബംഗ്ലാദേശിന് എതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്കും ഓസ്‌ട്രേലിയക്കും നെതര്‍ലാന്‍ഡ്‌സിനും എതിരായ ഏകദിന പരമ്പരക്കും ശേഷം വില്യംസണ്‍ വിരമിക്കും. 2007 മുതല്‍ കിവീസ് നിരയുടെ ഭാഗമാണ് ടെയ്‌ലര്‍. 110 ടെസ്റ്റുകളില്‍ നിന്ന് 7584 റണ്‍സ് സ്‌കോര്‍ ചെയ്ത് കഴിഞ്ഞു. നാല് കളിക്കാര്‍ മാത്രമാണ് ന്യൂസിലാന്‍ഡിന് വേണ്ടി 100 ടെസ്റ്റ് കളിച്ചത്. 

ഇതൊരു മനോഹരമായ യാത്രയായിരുന്നു

ഏകദിനത്തില്‍ ടെയ്‌ലര്‍ 8581 റണ്‍സും തന്റെ അക്കൗണ്ടില്‍ ചേര്‍ത്തു. 21 സെഞ്ചുറികളും നേടി. ഇതൊരു മനോഹരമായ യാത്രയായിരുന്നു. ഇത്രയും നാള്‍ രാജ്യത്തെ പ്രതിനിതീകരിച്ച് ഇറങ്ങാനായത് അഭിമാനം നല്‍കുന്നു. എല്ലാ നല്ലതിനും ഒരു അവസാനമുണ്ട്. ഇതാണ് ശരിയായ സമയം എന്ന് തോന്നുന്നു, റോസ് ടെയ്‌ലര്‍ പറഞ്ഞു. 

ബംഗ്ലാദേശിനെതിരായ പരമ്പരയോടെ ടെസ്റ്റില്‍ നിന്ന് വിരമിക്കും

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ റോസ് ടെയ്‌ലറാണ് കീവീസിന്റെ വിജയ റണ്‍ നേടിയത്. എന്നാല്‍ ഇന്ത്യക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ടെയ്‌ലര്‍ നിരാശപ്പെടുത്തി. കാണ്‍പൂരിലും മുംബൈയിലുമായി നടന്ന ടെസ്റ്റില്‍ നാല് ഇന്നിങ്‌സില്‍ നിന്ന് ടെയ്‌ലര്‍ക്ക് നേടാനായത് 11 റണ്‍സ് മാത്രം. 

ഇതോടെ ടെയ്‌ലറുടെ ഭാവിയെ ചൂണ്ടി ചോദ്യങ്ങള്‍ ശക്തമായി. ബംഗ്ലാദേശിന് എതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയോടെ ടെയ്‌ലര്‍ ടെസ്റ്റില്‍ നിന്ന് വിരമിക്കും. ജനുവരി ഒന്നിനാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഇവിടെ രണ്ട് ടെസ്റ്റും ടെയ്‌ലര്‍ കളിച്ചാല്‍ ന്യൂസിലാന്‍ഡിന് വേണ്ടി 112 ടെസ്റ്റുകള്‍ എന്ന വെറ്റോറിയുടെ റെക്കോര്‍ഡിനൊപ്പെ ടെയ്‌ലര്‍ എത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com