സെഞ്ചൂറിയനിലെ ചരിത്ര ജയം, റിസോര്‍ട്ടില്‍ ഡാന്‍സ് കളിച്ച് ഇന്ത്യന്‍ കളിക്കാരുടെ ആഘോഷം

113 റണ്‍സ് ജയത്തോടെയാണ് സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിന് ഇന്ത്യ തുടക്കം കുറിച്ചത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read

സെഞ്ചൂറിയന്‍: 113 റണ്‍സ് ജയത്തോടെയാണ് സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിന് ഇന്ത്യ തുടക്കം കുറിച്ചത്. സെഞ്ചൂറിയനിലെ ജയം ഇന്ത്യന്‍ സംഘം ആഘോഷിച്ചത് റിസോര്‍ട്ടില്‍ ഡാന്‍സ് കളിച്ച്. 

റിസോര്‍ട്ടിലെ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള സംഘത്തിനൊപ്പമാണ് ഇന്ത്യന്‍ താരങ്ങള്‍ ചുവടുവെക്കുന്നത്. ഇവിടെ പൂജാരയെ കൊണ്ട് ഡാന്‍സ് കളിപ്പിക്കുകയാണ് അശ്വിനും മുഹമ്മദ് സിറാജും. 2018-19ല്‍ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയതിന് പിന്നാലേയും പൂജാരയെ കൊണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഡാന്‍സ് കളിപ്പിക്കാന്‍ ശ്രമിക്കുന്നത് വൈറലായിരുന്നു. 

കളിയിലേക്ക് വരുമ്പോള്‍ ബാറ്റിങ്ങില്‍ കെഎല്‍ രാഹുലാണ് ഇന്ത്യക്ക് വേണ്ടി തിളങ്ങിയത്. ബൗളിങ്ങില്‍ സൗത്ത് ആഫ്രിക്കയുടെ 20ല്‍ 18 വിക്കറ്റും വീഴ്ത്തിയത് ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍മാര്‍. അഞ്ചാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് ഏതാനും മിനിറ്റുകള്‍ മുന്‍പ് വിക്കറ്റ് വീഴ്ത്തി അശ്വിന്‍ ഇന്ത്യയെ ചരിത്ര ജയത്തിലേക്ക് എത്തിച്ചു. 

ജോഹന്നാസ്ബര്‍ഗിലാണ് പരമ്പരയിലെ മൂന്നാം ടെസ്റ്റ്. ജനുവരി മൂന്നിന് ഇത് ആരംഭിക്കും. കേപ്ടൗണിലാണ് അവസാന ടെസ്റ്റ്. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇനി ഒരു ജയം കൂടി നേടിയാല്‍ ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി സൗത്ത് ആഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര ജയിക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com