ആഷസില്‍ തിളങ്ങിയ ട്രാവിസ് ഹെഡിന് തിരിച്ചടി, കോവിഡ് സ്ഥിരീകരിച്ചു

കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ട്രാവിസ് ഹെഡ് ടീമിനൊപ്പം സിഡ്‌നിയിലേക്ക് പോകില്ല
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മെല്‍ബണ്‍: ആഷസില്‍ ഓസ്‌ട്രേലിയക്കായി തിളങ്ങിയ മധ്യനിര ബാറ്റ്‌സ്മാന്‍ ട്രാവിസ് ഹെഡിന്‌ തിരിച്ചടി. കോവിഡ് പോസിറ്റീവായ താരത്തിന് നാലാമത്തെ ടെസ്റ്റ് നഷ്ടമാവും. ജനുവരി അഞ്ചിനാണ് സിഡ്‌നിയില്‍ നാലാമത്തെ ടെസ്റ്റ് ആരംഭിക്കുന്നത്. 

കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ട്രാവിസ് ഹെഡ് ടീമിനൊപ്പം സിഡ്‌നിയിലേക്ക് പോകില്ല. മെല്‍ബണില്‍ തന്നെ തുടരും. ഏഴ് ദിവസം മെല്‍ബണില്‍ ഐസൊലേഷനില്‍ കഴിയണം. കളിക്കാരേയും സ്റ്റാഫിനേയും കുടുംബാംഗങ്ങളേയും ദിവസവും പിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഇങ്ങനെ നടത്തിയ പരിശോധനയിലാണ് ട്രാവിസ് ഹെഡിന് പോസിറ്റീവായത് എന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. 

ട്രാവിസിന് രോഗ ലക്ഷണങ്ങള്‍ ഇല്ല

കോവിഡ് പോസിറ്റീവായ ട്രാവിസിന് രോഗ ലക്ഷണങ്ങള്‍ ഇല്ല. ഹോബാര്‍ട്ടില്‍ നടക്കുന്ന അഞ്ചാം ആഷസ് ടെസ്റ്റിന്റെ സമയമാവുമ്പോഴേക്കും ടീമിനൊപ്പം ചേരാന്‍ ട്രാവിസ് ഹെഡിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രതീക്ഷ പ്രകടിപ്പിച്ചു. 

നാലാം ടെസ്റ്റിന് മുന്‍പായി മിച്ചല്‍ മാര്‍ഷ്, നിക് മാഡിന്‍സണ്‍, ഇന്‍ഗ്ലിസ് എന്നിവരെ അഡീഷണല്‍ കവറായി തെരഞ്ഞെടുത്തിട്ടുണ്ട്. മെല്‍ബണിലെ ടെസ്റ്റ് ജയിച്ച് ആഷസ് 3-0ന് ഓസ്‌ട്രേലിയ നിലനിര്‍ത്തി കഴിഞ്ഞു. ഗബ്ബയിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ ജയത്തില്‍ നിര്‍ണായകമായത് ഹെഡിന്റെ ബാറ്റിങ് ആയിരുന്നു. 148 പന്തില്‍ നിന്ന് ഇവിടെ ഹെഡ്‌ 152 റണ്‍സ് നേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com