ഓസ്‌ട്രേലിയയില്‍ 928; 997 പന്തുകളെങ്കിലും ഇംഗ്ലണ്ടിന് എതിരെ പൂജാര നേരിടും: ബ്രാഡ് ഹോഗ്‌

ഇംഗ്ലണ്ടിന് എതിരായ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ 997 ഡെലിവറികളോട് അടുത്ത് ചേതേശ്വര്‍ പൂജാര നേരിടുമെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ താരം ബ്രാഡ് ഹോഗ്
ചേതേശ്വര്‍ പൂജാര/ഫോട്ടോ: പിടിഐ
ചേതേശ്വര്‍ പൂജാര/ഫോട്ടോ: പിടിഐ

സിഡ്‌നി: ഇംഗ്ലണ്ടിന് എതിരായ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ 997 ഡെലിവറികളോട് അടുത്ത് ചേതേശ്വര്‍ പൂജാര നേരിടുമെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ താരം ബ്രാഡ് ഹോഗ്. പൂജാര കൂടുതല്‍ കുഴിക്കുകയും, പ്രതിരോധിക്കുകയും ചെയ്യുമെന്നാണ് ഹോഗ് പറയുന്നത്. 

ഇംഗ്ലണ്ടിനേക്കാള്‍ ഏറെ മികവാണ് ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ കാണാനാവുന്നത്. ഇംഗ്ലണ്ടിന് എതിരെ ആദ്യ ടെസ്റ്റ് ജയിച്ച് തുടങ്ങുകയും, പിന്നാലെ പരമ്പര അനായാസം നേടുകയും, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലാന്‍ഡിനെ നേരിടുകയും ചെയ്യും ഇന്ത്യ, ഹോഗ് പറഞ്ഞു. 

ഓസ്‌ട്രേലിയക്കെതിരായ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ സെഞ്ചുറിയിലേക്ക് എത്താന്‍ പൂജാരയ്ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ മൂന്ന് അര്‍ധ ശതകം പൂജാരയുടെ ബാറ്റില്‍ നിന്ന് പിറന്നപ്പോള്‍ പരമ്പരയിലാകെ പൂജാര നേരിട്ടത് 928 ഡെലിവറികള്‍. ഇന്ത്യ, ഓസ്‌ട്രേലിയ ടീമില്‍ ഏറ്റവും കൂടുതല്‍ ഡെലിവറികള്‍ നേരിട്ടത് പൂജാരയാണ്. 

ഇന്ത്യക്കെതിരായ പരമ്പര ആരംഭിക്കുമ്പോള്‍ പൂജാരയുടേത് തന്നെയാണ് ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന വിക്കറ്റ് എന്ന് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് വ്യക്തമാക്കി കഴിഞ്ഞു. ഓസ്‌ട്രേലിയയില്‍ പൂജാരയില്‍ നിന്ന് കണ്ടത് പോലുള്ള ചെറുത്ത് നില്‍പ്പ് തന്നെയാവും ഇംഗ്ലണ്ടിനെതിരേയും കാണുക എന്നാണ് ഹോഗ് തന്റെ യൂട്യൂബ് വീഡിയോയില്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com