ചെന്നൈ ടെസ്റ്റ്; സ്പിന്നര്‍മാരെ ആക്രമിച്ച് രോഹിത് ശര്‍മ, 47 പന്തില്‍ അര്‍ധ ശതകം
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th February 2021 11:00 AM |
Last Updated: 13th February 2021 11:00 AM | A+A A- |

ചെന്നൈയിലെ രണ്ടാം ടെസ്റ്റില്‍ രോഹിത് ശര്‍മയുടെ ബാറ്റിങ്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
ചെന്നൈ: ചെപ്പോക്കിലെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ രോഹിത് ശര്‍മയ്ക്ക് അര്‍ധ ശതകം. 47 പന്തില്‍ നിന്ന് ലീച്ചിനെ ലെഗ് സൈഡിലേക്ക് സ്വീപ്പ് ഷോട്ടിലൂടെ ബൗണ്ടറി നേടിയാണ് രോഹിത് അര്‍ധ ശതകം പിന്നിട്ടത്.
അര്‍ധ ശതകം കണ്ടെത്തിയ ഓവറില്‍ ലീച്ചിനെ രണ്ട് വട്ടമാണ് സ്വീപ്പ് ഷോട്ടിലൂടെ രോഹിത് ബൗണ്ടറി കണ്ടെത്തിയത്. എട്ട് ഫോറും ഒരു സിക്‌സും ഇതിനകം രോഹിത്തിന്റെ ബാറ്റില്‍ നിന്ന് വന്ന് കഴിഞ്ഞു. 44 ഡെലിവറികളില്‍ നിന്ന് 14 റണ്‍സുമായി പൂജാര രോഹിത്തിന് പിന്തുണ നല്‍കുന്നു.
WATCH - A Rohit double pull shot on display
— BCCI (@BCCI) February 13, 2021
One went for a six and the other for a boundary. The @ImRo45 pull shot was in full flourish in two consecutive balls.
https://t.co/zzh8eNh4mX #INDvENG @Paytm pic.twitter.com/nrf9sMeJj5
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തെങ്കിലും ഇന്നിങ്‌സിലെ രണ്ടാമത്തെ ഓവറില്‍ തന്നെ ഇന്ത്യക്ക് പ്രഹരമേറ്റിരുന്നു. മൂന്ന് പന്തില്‍ ഡക്കായി ശുഭ്മാന്‍ ഗില്‍ മടങ്ങുകയായിരുന്നു. സ്റ്റോണിന്റെ ഡെലിവറിയില്‍ വിക്കറ്റിന് മുന്‍പില്‍ കുടുങ്ങിയാണ് ഗില്‍ മടങ്ങിയത്.