കോഹ്‌ലിയുടെ മകള്‍ക്ക് നേരെ ബലാത്സംഗ ഭീഷണി, ഇടപെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ 

മുഹമ്മദ് ഷമിയെ പിന്തുണച്ചതിന്റെ പേരില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ 10 മാസം മാത്രം പ്രായമായ മകള്‍ക്ക് നേരെ ബലാത്സംഗ ഭീഷണി
ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

ന്യൂഡല്‍ഹി: മുഹമ്മദ് ഷമിയെ പിന്തുണച്ചതിന്റെ പേരില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ 10 മാസം മാത്രം പ്രായമായ മകള്‍ക്ക് നേരെ ബലാത്സംഗ ഭീഷണി. സമൂഹമാധ്യമങ്ങളിലൂടെ ബലാത്സംഗ ഭീഷണി ഉയര്‍ന്ന സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മിഷന്‍ ഇടപെട്ടു. ഡല്‍ഹി പൊലീസിന് വനിതാ കമ്മിഷന്‍ നോട്ടീസ് അയച്ചു. 

ഈ ട്വീറ്റ് നീക്കം ചെയ്‌തെങ്കിലും ഇതിന്റെ സ്‌ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാനോട് ഇന്ത്യ തോറ്റതിന് പിന്നാലെയാണ് മുഹമ്മദ് ഷമിയുടെ മതത്തിലേക്ക് ചൂണ്ടി സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണങ്ങള്‍ നടന്നത്. 

ഇതോടെ ഷമിക്ക് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ഒന്നാകെ എത്തി. കൂട്ടത്തില്‍ വിരാട് കോഹ്‌ലിയും ഉണ്ടായി. മതത്തിന്റെ പേരില്‍ വേര്‍തിരിവ് എന്ന ചിന്തപോലും തന്നില്‍ ഉണ്ടായിട്ടില്ലെന്ന് കോഹ് ലി പറഞ്ഞു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി ജയിച്ച കളികളെ കുറിച്ച് അറിവില്ലാത്തവരാണ് അവരുടെ അസ്വസ്ഥതകള്‍ ഈ വിധം തീര്‍ക്കുന്നത്. അങ്ങനെയുള്ളവര്‍ക്ക് വേണ്ടി എന്റെ ജീവിതത്തിലെ ഒരു മിനിറ്റ് പോലും കളയാന്‍ തയ്യാറല്ലെന്നും കോഹ് ലി വ്യക്തമാക്കിയിരുന്നു. 

മുഹമ്മദ് ഷമിക്ക് കോഹ് ലി പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ കോഹ് ലിക്ക് എതിരേയും സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ കമന്റുകള്‍ നിറഞ്ഞു. എന്നാല്‍ കോഹ് ലിയുടെ 10 മാസം മാത്രം പ്രായമുള്ള കുഞ്ഞിന് നേര്‍ക്ക് ബലാത്സംഗ ഭീഷണി ഉയര്‍ന്നതിന് എതിരെ രൂക്ഷമായി പ്രതികരിച്ച് ആരാധകര്‍ എത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com