രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍

ഇന്ത്യയില്‍ ന്യൂസിലന്‍ഡ് ടീം പര്യടനത്തിനെത്തുന്ന വേളയില്‍ ചമുതലയേല്‍ക്കുമെന്ന് ബിസിസിഐ അറിയിച്ചു
രാഹുല്‍ ദ്രാവിഡ്/ഫയല്‍ ചിത്രം
രാഹുല്‍ ദ്രാവിഡ്/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി:  ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി രാഹുല്‍ ദ്രാവിഡിനെ നിയമിച്ചു. ഇന്ത്യയില്‍ ന്യൂസിലന്‍ഡ് ടീം പര്യടനത്തിനെത്തുന്ന വേളയില്‍ ചമുതലയേല്‍ക്കുമെന്ന് ബിസിസിഐ അറിയിച്ചു. ലോകകപ്പിന് ശേഷം പടിയിറങ്ങുന്ന രവി ശാസ്ത്രിയ്ക്ക് പിന്നാലെയാണ് മുന്‍ ഇന്ത്്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യുടെ മുഖ്യപരിശീലകനാകുന്നത്.

നേരത്തെ, ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും മുഖ്യ പരിശീലകനാവുന്നത് സംബന്ധിച്ച് ദ്രാവിഡുമായി ചര്‍ച്ച നടത്തിയിരുന്നു. മുഖ്യപരിശീലകനാകുള്ള അപേക്ഷ അവസാനദിവസമാണ് രാഹുല്‍ സമര്‍പ്പിച്ചത്.

ടി20 ലോകകപ്പോടെ രവി ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള പരിശീലക സംഘത്തിന്റെ കലാവധി കഴിയുന്നതിനാലാണ് അപേക്ഷ ക്ഷണിച്ചിരുന്നത്.

48കാരനായ ദ്രാവിഡ് നിലവില്‍ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി യുടെ തലവനാണ്. ഇതോടൊപ്പം ഇന്ത്യന്‍ അണ്ടര്‍19, ഇന്ത്യ എ ടീമുകളുടെ ചുമതലയും ദ്രാവിഡിനാണ്. നേരത്തെ 2018ല്‍ ദ്രാവിഡ് ഇന്ത്യയുടെ ബാറ്റിങ് കണ്‍സള്‍റ്റന്റായി സേവനമനുഷ്ടിച്ചിട്ടുണ്ട്. അടുത്തിടെ ജൂലായില്‍ ശ്രീലങ്കയില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിന്റെ താത്കാലിക പരിശീലകനായും അദ്ദേഹമുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com