ബൂമ്രയുടെ ബൗളിങ് ആക്ഷനുമായി സാമ്യം, ചൂണ്ടിക്കാണിച്ച് കമന്റേറ്റര്‍മാര്‍; ഡഗൗട്ടില്‍ ചിരിയുമായി നവീന്‍ ഉള്‍ ഹഖ്

ബൂമ്രയുടേയും നവീന്‍ ഉള്‍ ഹഖിന്റേയും ബൗളിങ് ആക്ഷനിലേക്കാണ് ആരാധകരുടെ ശ്രദ്ധ എത്തിയത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

അബുദാബി: ഇന്ത്യയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടിയപ്പോള്‍ ബൂമ്രയുടേയും നവീന്‍ ഉള്‍ ഹഖിന്റേയും ബൗളിങ് ആക്ഷനിലേക്കാണ് ആരാധകരുടെ ശ്രദ്ധ എത്തിയത്. കമന്റേറ്റര്‍മാരും ഇരുവരുടേയും ബൗളിങ് ആക്ഷനിലെ സാമ്യം ചര്‍ച്ച ചെയ്തതോടെ ഡ്രസ്സിങ് റൂമിലിരുന്ന അഫ്ഗാന്‍ പേസര്‍ നവീന്‍ ഉള്‍ ഹഖിന്റെ മുഖത്ത് ചിരി വിടര്‍ന്നു. 

കൈ ചലനങ്ങളിലും ഫ്രണ്ട് ലഗിന്റെ നീക്കങ്ങളിലും ബൂമ്രയ്ക്കും നവീന്‍ ഉള്‍ ഹഖിനും തമ്മില്‍ സാമ്യമുണ്ട്. ഐസിസിയും ഇരുവരുടേയും ബൗളിങ് ആക്ഷനിലെ സാമ്യത ചൂണ്ടിയെത്തി. എന്നാല്‍ ഇന്ത്യക്കെതിരായ കളിയില്‍ മികവ് കാണിക്കാന്‍ നവീന്‍ ഉള്‍ ഹഖിന് കഴിഞ്ഞില്ല. 

നാല് ഓവറില്‍ 59 റണ്‍സ് ആണ് നവീന്‍ ഉള്‍ ഹഖിന്റെ സ്‌പെല്ലില്‍ ഇന്ത്യ അടിച്ചെടുത്തത്. ബൂമ്രയാവട്ടെ നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. അഫ്ഗാനിസ്ഥാന് എതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 211 റണ്‍സ് ആണ് വിജയ ലക്ഷ്യം മുന്‍പില്‍ വെച്ചത്. 140 റണ്‍സിന്റെ കൂട്ടുകെട്ട് ഓപ്പണര്‍മാര്‍ കണ്ടെത്തി. കെ എല്‍ രാഹുല്‍ 69 റണ്‍സും രോഹിത് 74 റണ്‍സും നേടി. 13 പന്തില്‍ നിന്ന് 27 റണ്‍സ് എടുത്ത് പന്തും 13 പന്തില്‍ നിന്ന് 35 റണ്‍സ് എടുത്ത് ഹര്‍ദിക് പാണ്ഡ്യയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചതോടെ 200ന് മുകളില്‍ ഇന്ത്യന്‍ സ്‌കോര്‍ എത്തി.

ചെയ്‌സ് ചെയ്ത് ഇറങ്ങിയ അഫ്ഗാന്റെ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. മുഹമ്മദ് നബി 35 റണ്‍സും കരിം ജനത്ത് 42 റണ്‍സും നേടി. 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് മാത്രമാണ് അഫ്ഗാന് കണ്ടെത്താന്‍ കഴിഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com