'ഇന്ത്യ മുഴുവന്‍ ഒപ്പമുണ്ട്', സ്‌കോട്ട്‌ലാന്‍ഡ് ബൗളറോട് വിക്കറ്റ് കീപ്പര്‍(വീഡിയോ) 

ഈ കളിയില്‍ ബൗളറോട് സ്‌കോട്ട്‌ലാന്‍ഡ് വിക്കറ്റ് കീപ്പര്‍ പറയുന്നതാണ് ഇപ്പോള്‍ വൈറലാവുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: ട്വന്റി20 ലോകകപ്പില്‍ സെമി പ്രതീക്ഷകള്‍ ഇന്ത്യയുടെ മുന്‍പില്‍ നിന്ന് അകന്ന് കഴിഞ്ഞു. മറ്റ് ടീമുകളുടെ മത്സര ഫലമാണ് ഇനി ഇന്ത്യയുടെ സാധ്യതള്‍ നിശ്ചയിക്കുക. ന്യൂസിലാന്‍ഡിനെ അസ്വസ്ഥപ്പെടുത്തി സ്‌കോട്ട്‌ലാന്‍ഡ് ഇന്ത്യക്ക് നേരിയ പ്രതീക്ഷ നല്‍കിയിരുന്നു. ഈ കളിയില്‍ ബൗളറോട് സ്‌കോട്ട്‌ലാന്‍ഡ് വിക്കറ്റ് കീപ്പര്‍ പറയുന്നതാണ് ഇപ്പോള്‍ വൈറലാവുന്നത്. 

ഗ്രീവ്‌സ് പന്തെറിയാന്‍ എത്തിയപ്പോള്‍ സ്‌കോട്ട്‌ലാന്‍ഡ് വിക്കറ്റ് കീപ്പര്‍ മാത്യു ക്രോസ് വിക്കറ്റിന് പിന്നില്‍ നിന്ന് വിളിച്ചു പറയുന്നതാണ് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തത്. കമോണ്‍ ഗ്രീവോ, നിന്റെ പിന്നില്‍ മുഴുവന്‍ ഇന്ത്യക്കാരും ഉണ്ട് എന്നാണ് മാത്യു ബൗളറോട് വിളിച്ചു പറയുന്നത്. 

കളിയില്‍ ന്യൂസിലാന്‍ഡിനോട് 16 റണ്‍സിനാണ് സ്‌കോട്ട്‌ലാന്‍ഡ് തോല്‍വി വഴങ്ങിയത്. ന്യൂസിലാന്‍ഡിന് എതിരെ വിജയ ലക്ഷ്യത്തിന് തൊട്ടടുത്ത് എത്താന്‍ സ്‌കോട്ട്‌ലാന്‍ഡിന് കഴിഞ്ഞിരുന്നു. ന്യൂസിലാന്‍ഡ് 172 റണ്‍സ് മുന്‍പില്‍ വെച്ചപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് ആണ് സ്‌കോട്ട്‌ലാന്‍ഡ് കണ്ടെത്തിയത്. ന്യൂസിലാന്‍ഡ് ഇന്നിങ്‌സ് 32 റണ്‍സിലേക്ക് എത്തിയപ്പോഴേക്കും രണ്ട് വിക്കറ്റ് വീഴ്ത്തി അവരെ സമ്മര്‍ദത്തിലാക്കാനും സ്‌കോട്ട്‌ലാന്‍ഡിനായി.

സെമി സാധ്യതകള്‍ ഇന്ത്യയുടെ മുന്‍പില്‍ നിന്ന് അകന്ന് കഴിഞ്ഞു. ഇനി ന്യൂസിലാന്‍ഡിനെ നമീബിയയോ അഫ്ഗാനിസ്ഥാനോ തോല്‍പ്പിച്ചാല്‍ മാത്രമാണ് ഇന്ത്യക്ക് സാധ്യത. അതിനുള്ള സാധ്യത വിരളമാണ്. ഇന്ന് നമീബിയക്ക് എതിരെയാണ് സ്‌കോട്ട്‌ലാന്‍ഡിന്റെ മത്സരം.

അഫ്ഗാനിസ്ഥാന്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചാലും നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യയേക്കാള്‍ മുന്‍പിലാണ് അഫ്ഗാനിസ്ഥാന്‍. നെറ്റ്‌റണ്‍റേറ്റ് മനസില്‍ വെച്ചുകൊണ്ടാണ് ഇന്ത്യക്കെതിരേയും കളിച്ചത് എന്ന് റാഷിദ് ഖാന്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com