അഫ്​ഗാൻ തോറ്റാൽ എന്തു ചെയ്യും? ‘പെട്ടിയും എടുത്തു വീട്ടിൽ പോകും‘- മാസ് മറുപടിയുമായി ജഡേജ (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th November 2021 12:06 PM  |  

Last Updated: 06th November 2021 12:06 PM  |   A+A-   |  

jaddu

ഫോട്ടോ: ട്വിറ്റർ

 

ദുബായ്: ടി20 ലോകകപ്പിൽ തുടരെ രണ്ട് മത്സരങ്ങൾ മികച്ച രീതിയിൽ ജയിച്ച് ഫോമിലേക്ക് തിരിച്ചെത്തിയ ഇന്ത്യൻ ടീം സെമി സാധ്യത നിലനിർത്തിയിരിക്കുകയാണ്. ആദ്യം അഫ്ഗാനിസ്ഥാനെതിരെയും പിന്നാലെ സ്കോട്‌ലൻഡിനെതിരെയുമാണ് കൂറ്റൻ വിജയം ഇന്ത്യ സ്വന്തമാക്കിയത്. 

സ്കോട്‌ലൻഡിനെതിരായ മത്സരത്തിൽ കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടത് ജഡേജയായിരുന്നു. നാല് ഓവറിൽ വെറും 15 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് പിഴുത പ്രകടനമാണ് ജഡേജയ്ക്ക് മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിക്കൊടുത്തത്.

അതിനിടെ, സ്കോട്‌ലൻഡിനെതിരായ മത്സര ശേഷം മാധ്യമ പ്രവർത്തകരെ കാണാത്തിയ ജഡേജയോട് ഇതുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യവും അതിന് അദ്ദേഹം നൽകിയ മറുപടിയും ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. 

ന്യൂസിലൻഡ് അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചാൽ നിങ്ങൾ എന്തു ചെയ്യും? എന്നായിരുന്നു ജഡേജയോടുള്ള മാധ്യമ പ്രവർത്തകന്റെ ചോദ്യം.

‘ഞങ്ങൾ പെട്ടിയുമെടുത്തു വീട്ടിൽ പോകും. അല്ലാതെന്തു ചെയ്യാൻ!’ എന്നായിരുന്നു ജഡേജയുടെ മറുപടി. 

‘എപ്പോഴു ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ തന്നെയാണ് ഞങ്ങളുടെ ശ്രമം. നെറ്റ് റൺറേറ്റ് ഉയർത്താൻ വലിയ മാർജിനിലുള്ള വിജയങ്ങളാണ് നമുക്ക് ആവശ്യം. അതുകൊണ്ടുതന്നെ 100 ശതമാനം കഴിവും പുറത്തെടുത്ത് ജയിക്കാനാണ് ശ്രമം. ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും സന്തുഷ്ടരമാണ്. ഇനി ഒരു കളി കൂടിയുണ്ട്. ഈ പ്രകടനം തുടരാനാകുമെന്നാണ് പ്രതീക്ഷ. ഇങ്ങനെ കളിച്ചാൽ നമ്മളെ തോൽപ്പിക്കാൻ ആർക്കുമാകില്ല. ടി20യിൽ ഇങ്ങനെ കളിച്ചിട്ടു മാത്രമേ കാര്യമുള്ളൂ’ – ജഡേജ വ്യക്തമാക്കി.