ഫാസ്റ്റ് ബൗളര്‍ ക്യാപ്റ്റനാവരുത് എന്നില്ല, നായക സ്ഥാനത്തേക്ക് ബൂമ്ര എത്തണം: ആശിഷ് നെഹ്‌റ

ഇവിടെ ബൂമ്രയുടെ പേര് മുന്‍പില്‍ വയ്ക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം ആശിഷ് നെഹ്‌റ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: വിരാട് കോഹ്‌ലി ട്വന്റി20 നായക സ്ഥാനം ഒഴിയുന്നതോടെ പകരം ആര് എന്ന ചോദ്യമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച. ഇവിടെ ബൂമ്രയുടെ പേര് മുന്‍പില്‍ വയ്ക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം ആശിഷ് നെഹ്‌റ. 

രോഹിത്തിന് ശേഷം പന്ത്, രാഹുല്‍ എന്നിവരുടെ പേരുകളാണ് നമ്മള്‍ കേള്‍ക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും പന്ത് കളിച്ചു കഴിഞ്ഞു. ടീമില്‍ സ്ഥാനമില്ലാതെ ഡ്രിങ്ക്‌സുമായി ഗ്രൗണ്ടിലേക്ക് ഇറങ്ങേണ്ടിയും വന്നിട്ടുണ്ട്. മായങ്ക് അഗര്‍വാളിന് പരിക്കേറ്റതോടെയാണ് കെ എല്‍ രാഹുല്‍ ടെസ്റ്റ് ടീമിലേക്ക് തിരികെ എത്തിയത്. ഇവിടെ മൂന്ന് ഫോര്‍മാറ്റിലും ടീമില്‍ ഇടം നേടുന്നത് ബൂമ്രയാണ്. അതിനാല്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ബൂമ്രയും ഓപ്ഷനാണ്, ആശിഷ് നെഹ്‌റ പറഞ്ഞു. 

ന്യൂസിലാന്‍ഡ് പരമ്പരയില്‍ രോഹിത്തിന് വിശ്രമം നല്‍കിയേക്കും

ഫാസ്റ്റ് ബൗളര്‍ ക്യാപ്റ്റനാവരുത് എന്ന് ഒരു നിയമ പുസ്തകത്തിലും എഴുതിയിട്ടില്ലെന്നും നെഹ്‌റ ചൂണ്ടിക്കാണിക്കുന്നത്. രോഹിത് ശര്‍മ തന്നെ ട്വന്റി20 നായക സ്ഥാനത്തേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ന്യൂസിലാന്‍ഡിന് എതിരായ പരമ്പരയില്‍ രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ചേക്കും. ഇതോടെ രാഹുല്‍ ഇന്ത്യയെ നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇന്ത്യയുടെ പുതിയ ട്വന്റി20 ക്യാപ്റ്റനെ അടുത്ത ആഴ്ച പ്രഖ്യാപിച്ചേക്കും. അടുത്ത ആഴ്ചയാണ് ന്യൂസിലാന്‍ഡ് പരമ്പരക്കുള്ള ട്വന്റി20 ടീമിനെ പ്രഖ്യാപിക്കുന്നത്. പരിശീലകനായി ചുമതലയേല്‍ക്കുന്ന രാഹുല്‍ ദ്രാവിഡുമായും സെലക്ടര്‍മാര്‍ പുതിയ ക്യാപ്റ്റനെ തെരഞ്ഞെടുക്കുന്നതിനെ സംബന്ധിച്ച് അഭിപ്രായം തേടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com