ബബിളിലാണെങ്കില്‍ ബ്രാഡ്മാന്റെ ശരാശരി പോലും താഴും, 24 മാസത്തില്‍ 25 ദിവസമാണ് അവര്‍ വീട്ടില്‍ നിന്നത്; രവി ശാസ്ത്രി

ബയോ ബബിളില്‍ കഴിയേണ്ടി വവന്നാല്‍ ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാന്റെ ബാറ്റിങ് ശരാശരി പോലും താഴേക്ക് പോകുമെന്ന് രവി ശാസ്ത്രി പറഞ്ഞു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: സെമി കാണാതെ ട്വന്റി20 ലോകകപ്പില്‍ നിന്ന് ഇന്ത്യന്‍ ടീം പുറത്തായതില്‍ ബയോ ബബിള്‍ ജീവിതത്തെ പഴിച്ച് മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി. ബയോ ബബിളില്‍ കഴിയേണ്ടി വവന്നാല്‍ ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാന്റെ ബാറ്റിങ് ശരാശരി പോലും താഴേക്ക് പോകുമെന്ന് രവി ശാസ്ത്രി പറഞ്ഞു. 

കഴിഞ്ഞ ആറ് മാസമായി ബയോ ബബിളിലാണ് ടീം. ഞാന്‍ മാനസികമായി തളര്‍ന്നു. കളിക്കാര്‍ മാനസികമായും ശാരീരികമായും തളര്‍ന്നു. ഐപിഎല്ലിനും ട്വന്റി20ക്കും ഇടയില്‍ വലിയ ഇടവേള ആവശ്യമായിരുന്നു. മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരങ്ങളുണ്ട്. കഴിഞ്ഞ 24 മാസത്തില്‍ 25 ദിവസം മാത്രമാണ് അവര്‍ക്ക് വീട്ടില്‍ നില്‍ക്കാനായത്, രവി ശാസ്ത്രി പറഞ്ഞു. 

പുറകില്‍ പെട്രോള്‍ ഒഴിച്ച് ഓടാന്‍ നിങ്ങള്‍ക്ക് കളിക്കാരോട് പറയാനാവില്ല

ഏത് കളിക്കാരനാണ് എന്നത് വിഷയമല്ല. ബ്രാഡ്മാന്‍ ആണെങ്കില്‍ പോലും ബബിളിലാണ് കഴിയുന്നത് എങ്കില്‍ നിങ്ങളുടെ ബാറ്റിങ് ശരാശരി താഴേക്ക് പോകും. കാരണം നിങ്ങള്‍ മനുഷ്യനാണ്. പുറകില്‍ പെട്രോള്‍ ഒഴിച്ച് ഓടാന്‍ നിങ്ങള്‍ക്ക് കളിക്കാരോട് പറയാനാവില്ല. അങ്ങനെയല്ല കാര്യങ്ങളുടെ പോക്ക്. പ്രയാസം നിറഞ്ഞ സമയമാണ് ഇത്. അത് അതീജിീവിക്കുകയാണ്. ബബിള്‍ ജീവിതത്തില്‍ പരാതികളില്ല. പക്ഷേ ഇപ്പോള്‍ അല്ലെങ്കില്‍ പിന്നെ പൊട്ടിത്തെറി പ്രകടമാവും എന്നും രവി ശാസ്ത്രി പറഞ്ഞു. 

ആദ്യ രണ്ട് കളിയിലെ ഫലം ഞങ്ങളെ നിരാശപ്പെടുത്തി. എന്നാല്‍ അതില്‍ ഒരു ഒഴികഴിവും പറയുന്നില്ല. ന്യൂസിലാന്‍ഡിന് എതിരെ വേണ്ടത്ര ധൈര്യം പുറത്തെടുത്തില്ല. ഇവിടെ നിന്ന് കളിക്കാര്‍ ഒരു പാഠം പഠിക്കുകയാണ്. അടുത്ത വര്‍ഷവും അവര്‍ക്ക് അവസരം ലഭിക്കും. 12 മാസത്തില്‍ 2 ലോകകപ്പ് എന്നത് എപ്പോഴും ലഭിക്കുന്ന അവസരമല്ല എന്നും ഇന്ത്യന്‍ പരിശീലകന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com