എതിര്‍ താരത്തിന്റെ ബാറ്റില്‍ ചവിട്ടി, ഉടനെ തൊട്ടു വന്ദിച്ച് ഋഷഭ് പന്ത്; ആരാധകരുടെ കയ്യടി

നമീബിയയെ 9 വിക്കറ്റിന് തോല്‍പ്പിച്ച കളിയില്‍ ഋഷഭ് പന്തില്‍ നിന്ന് വന്നൊരു പെരുമാറ്റമാണ് ഇപ്പോള്‍ ആരാധകരുടെ കണ്ണിലുടക്കുന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read

ദുബായ്: ട്വന്റി20 ലോകകപ്പില്‍ നമീബിയക്കെതിരായ ജയത്തോടെ ഇന്ത്യ നാട്ടിലേക്ക് മടങ്ങി. നമീബിയയെ 9 വിക്കറ്റിന് തോല്‍പ്പിച്ച കളിയില്‍ ഋഷഭ് പന്തില്‍ നിന്ന് വന്നൊരു പെരുമാറ്റമാണ് ഇപ്പോള്‍ ആരാധകരുടെ കണ്ണിലുടക്കുന്നത്. 

നമീബിയന്‍ താരം നിക്കോള്‍ ലോഫ്റ്റി റണ്‍സിനായി ഓടുന്നതിന് ഇടയില്‍ ഋഷഭ് പന്ത് താരത്തിന്റെ ബാറ്റില്‍ അറിയാതെ ചവിട്ടി. എന്നാല്‍ പന്ത് ഉടനെ തന്നെ ബാറ്റില്‍ തൊടുകയും നെഞ്ചിലേക്ക് കൈ വയ്ക്കുകയും ചെയ്തു. പന്തിന്റെ ഈ പ്രവര്‍ത്തിക്കാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകരുടെ കയ്യടി. 

സെമി കാണാതെ ഇന്ത്യ നേരത്തെ തന്നെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതിനാല്‍ മത്സര ഫലം പ്രസക്തമായിരുന്നില്ല. എന്നാല്‍ ഇന്ത്യയുടെ ടി20 നായക സ്ഥാനത്ത് കോഹ് ലിയുടേയും പരിശീലക സ്ഥാനത്തേക്ക് രവി ശാസ്ത്രിയുടേയും അവസാന മത്സരമായിരുന്നു അത്. ന്യൂസിലാന്‍ഡിന് എതിരെ പരമ്പര മുതല്‍ രാഹുല്‍ ദ്രാവിഡ് ആയിരിക്കും പുതിയ പരിശീലകന്‍. പുതിയ ക്യാപ്റ്റനെ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com