ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ശ്രദ്ധ പിടിക്കാന്‍ ബാബര്‍ ശ്രമിക്കില്ല, കോഹ്‌ലിയുടെ നേര്‍ വിപരീതമാണ്: മാത്യു ഹെയ്ഡന്‍ 

കോഹ് ലിയുടെ വിപരീതമാണ് ബാബര്‍ അസം എന്നാണ് പാകിസ്ഥാന്റെ ബാറ്റിങ് കണ്‍സള്‍ട്ടന്റായ മാത്യു ഹെയ്ഡന്‍ പറയുന്നത്

ദുബായ്: പാകിസ്ഥാന്റെ വിരാട് കോഹ്‌ലി എന്നാണ് ബാബര്‍ അസമിന് ആരാധകര്‍ നല്‍കിയിരിക്കുന്ന വിളിപ്പേരുകളില്‍ ഒന്ന്. എന്നാല്‍ കോഹ് ലിയുടെ വിപരീതമാണ് ബാബര്‍ അസം എന്നാണ് പാകിസ്ഥാന്റെ ബാറ്റിങ് കണ്‍സള്‍ട്ടന്റായ മാത്യു ഹെയ്ഡന്‍ പറയുന്നത്. 

എല്ലാവരേയും തന്നിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന വ്യക്തിയല്ല ബാബര്‍. വളരെ ആവേശത്തോടെ പ്രക്ഷുബ്ദമായാണ് കോഹ് ലിയെ ക്രീസില്‍ കാണാനാവുക. അതിന് വിപരീതമാണ് ബാബര്‍. എന്ത് സംഭവിച്ചാലും ഇളകാത്ത പ്രകൃതമാണ് ബാബറിന്റേത്. തന്റെ മേല്‍ വ്യക്തമായ നിയന്ത്രണം ബാബറിനുണ്ട്. ഈ സ്വഭാവഗുണമാണ് സ്ഥിരത നിലനിര്‍ത്താന്‍ ബാബറിനെ സഹായിക്കുന്നത് എന്നും മാത്യു ഹെയ്ഡന്‍ പറഞ്ഞു. 

ലൈനും ലെങ്തും വിലയിരുത്തുന്നതിലെ ബാബറിന്റെ മിടുക്ക് 

മറ്റേതൊരു കളിക്കാരനേക്കാളും നന്നായി തനിക്ക് നേരെ എത്തുന്ന പന്ത് വിലയിരുത്താന്‍ ബാബറിന് കഴിയും. ലൈനും ലെങ്ത്തുമെല്ലാം പെട്ടെന്ന് തന്നെ വായിച്ചെടുക്കാന്‍ ബാബറിന് കഴിയും. ഒരു നല്ല കളിക്കാരന്റെ ലക്ഷണം അതാണ് എന്നും പാകിസ്ഥാന്റെ ബാറ്റിങ് കോച്ച് പറഞ്ഞു. 

ട്വന്റി20 ലോകകപ്പില്‍ ബാറ്റിങ്ങിലും ക്യാപ്റ്റന്‍സിയിലും മികച്ച കളിയാണ് ബാബറില്‍ നിന്ന് വരുന്നത്. ടി20 ലോകകപ്പില്‍ മൂന്ന് അര്‍ധ ശതകം കണ്ടെത്തുന്ന ആദ്യ ക്യാപ്റ്റനായി ബാബര്‍ മാറിയിരുന്നു. ഒരു മത്സരം പോലും തോല്‍ക്കാതെയാണ് പാകിസ്ഥാനെ ബാബര്‍ സെമി ഫൈനല്‍ വരെ എത്തിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com