നിര്‍ണായക ക്യാച്ച് നഷ്ടപ്പെടുത്തി, ഹസന്‍ അലിയുടെ ഭാര്യക്ക് നേരെ വധഭീഷണി, ഇന്ത്യക്കാരിയായതിനാല്‍ എന്ന് വിമര്‍ശനം

9ാം ഓവറില്‍ മാത്യു വെയ്ഡിനെ പുറത്താക്കാന്‍ ലഭിച്ച അവസരവും പാകിസ്ഥാന്റെ ഫാസ്റ്റ് ബൗളര്‍ പാഴാക്കി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: സെമി ഫൈനലില്‍ ഓസീസ് ബാറ്റ്‌സ്മാരില്‍ നിന്ന് ഹസന്‍ അലി തലങ്ങും വിലങ്ങും അടി വാങ്ങിയിരുന്നു. പിന്നാലെ 19ാം ഓവറില്‍ മാത്യു വെയ്ഡിനെ പുറത്താക്കാന്‍ ലഭിച്ച അവസരവും പാകിസ്ഥാന്റെ ഫാസ്റ്റ് ബൗളര്‍ പാഴാക്കി. ഇതോടെ സമൂഹമാധ്യമങ്ങളില്‍ ഹസന്‍ അലിക്കെതിരെ അധിക്ഷേപം ചൊരിയുകയാണ് പാക് ആരാധകര്‍. 

19ാം ഓവറിലെ മൂന്നാമത്തെ ഡെലിവറി മിഡ് വിക്കറ്റ് ബൗണ്ടറി ഏരിയയിലേക്കാണ് മാത്യു വെയ്ഡ് അടിച്ചത്. എന്നാല്‍ വെയ്ഡിന്റെ ടൈമിങ് തെറ്റി. ക്യാച്ചിനായി ഹസന്‍ അലി ഓടിയെത്തിയെങ്കിലും കണക്കു കൂട്ടല്‍ പിഴച്ചു. പന്ത് സുരക്ഷിതമായി കൈപ്പിടിയില്‍ ഒതുക്കാന്‍ ഹസന്‍ അലിക്ക് കഴിഞ്ഞില്ല. 

പിന്നെ വന്ന ഷഹീന്‍ അഫ്രീദിയുടെ മൂന്ന് ഡെലിവറിയും നിലം തൊടീക്കാതെ വേയ്ഡ് പറത്തി. ഓസ്‌ട്രേലിയ ഫൈനലിലേക്ക് ടിക്കറ്റ് നേടുകയും ചെയ്തു. നാല് ഓവറില്‍ 44 റണ്‍സ് വഴങ്ങിയതിനൊപ്പം നിര്‍ണായക ക്യാച്ചും നഷ്ടപ്പെടുത്തിയതിന് പിന്നാലെ ഹസന്‍ അലിയുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ അധിക്ഷേപ കമന്റുകളാണ് നിറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com