'ആരോഗ്യനില മെച്ചപ്പെട്ടത് അതിശയിപ്പിക്കും വേഗത്തില്‍'; ഐസിയുവില്‍ റിസ്വാനെ ചികിത്സിച്ചത് ഇന്ത്യന്‍ ഡോക്ടര്‍

പാകിസ്ഥാന്‍ കളി തോറ്റെങ്കിലും റിസ്വാന്‍ കയ്യടി നേടിയിരുന്നു. റിസ്വാനെ ആശുപത്രിയില്‍ ചികിത്സിച്ചത് ഇന്ത്യക്കാരനായ ഡോക്ടറായിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: ഐസിയുവില്‍ നിന്ന് ഇറങ്ങിയാണ് പാകിസ്ഥാന്‍ ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍ ഓസ്‌ട്രേലിയക്ക് എതിരെ സെമി ഫൈനല്‍ കളിക്കാന്‍ എത്തിയത്. പാകിസ്ഥാന്‍ കളി തോറ്റെങ്കിലും റിസ്വാന്‍ കയ്യടി നേടിയിരുന്നു. റിസ്വാനെ ആശുപത്രിയില്‍ ചികിത്സിച്ചത് ഇന്ത്യക്കാരനായ ഡോക്ടറായിരുന്നു. 

ഇന്ത്യക്കാരനായ ഡോക്ടര്‍ സഹീര്‍ സെയ്‌നലാബ്ദീന്‍ ആണ് റിസ്വാനെ ചികിത്സിച്ചത്. നെഞ്ചില്‍ അണുബാധയായിട്ടാണ് റിസ്വാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെട്ടെന്ന് തന്നെ റിസ്വാന്‍ സുഖം പ്രാപിച്ചതായി സഹീര്‍ പറയുന്നു. റിസ്വാന്റെ നിശ്ചയദാര്‍ഡ്യത്തേയും മനകരുത്തിനേയും പ്രശംസിക്കുകയാണ് ഇന്ത്യന്‍ ഡോക്ടര്‍. 

എനിക്ക് കളിക്കണം, ടീമിനൊപ്പം ചേരണം

എനിക്ക് കളിക്കണം, ടീമിനൊപ്പം ചേരണം എന്നാണ് റിസ്വാന്‍ ഐസിയുവില്‍ തന്നെ ചികിത്സിച്ചിരുന്ന ഡോക്ടര്‍മാരോട് പറഞ്ഞത്. നിര്‍ണായകമായ നോക്ക്ഔട്ട് മത്സരത്തില്‍ ടീമിന് വേണ്ടി കളിക്കാനുള്ള അതിയായ ആഗ്രഹം റിസ്വാനില്‍ ഉണ്ടായി. റിസ്വാന്‍ സുഖം പ്രാപിച്ച വേഗം കണ്ട് ഞാന്‍ അമ്പരന്നു, സഹീര്‍ പറയുന്നു.

സെമിയില്‍ 52 പന്തില്‍ നിന്ന് റിസ്വാന്‍ 67 റണ്‍സ് നേടി. ഇടക്കിടെയുള്ള പനി, വിട്ടുമാറാത്ത ചുമ എന്നിവയോടെയാണ് റിസ്വാന്‍ ആശുപത്രിയില്‍ എത്തിയത്. സെമിയില്‍ അഞ്ച് വിക്കറ്റിനാണ് പാകിസ്ഥാനെ ഓസ്‌ട്രേലിയ തോല്‍പ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com