'അവര്‍ക്ക് ദേഷ്യപ്പെടാന്‍ അവകാശമുണ്ട്', ഹസന്‍ അലിക്കെതിരായ പ്രതിഷേധത്തെ ന്യായീകരിച്ച് വീരേന്ദര്‍ സെവാഗ്‌

ഹസന്‍ അലിക്കെതിരായ പാക് ആരാധകരുടെ ദേഷ്യം ന്യായീകരിക്കത്തക്കതാണെന്നാണ് വീരേന്ദര്‍ സെവാഗ് പറയുന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ന്യൂഡല്‍ഹി: മാത്യു വെയ്ഡിനെ പുറത്താക്കാനുള്ള ക്യാച്ച് നഷ്ടപ്പെടുത്തിയ പാക് പേസര്‍ ഹസന്‍ അലിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. താരത്തിനെതിരെ അധിക്ഷേപങ്ങള്‍ നിറഞ്ഞതോടെ ഹസന്‍ അലിക്ക് പിന്തുണയുമായി നിരവധി പേരെത്തി. എന്നാല്‍ ഹസന്‍ അലിക്കെതിരായ പാക് ആരാധകരുടെ ദേഷ്യം ന്യായീകരിക്കത്തക്കതാണെന്നാണ് വീരേന്ദര്‍ സെവാഗ് പറയുന്നത്. 

തോല്‍ക്കുന്നവരുടെ പ്രതികരണം ആ രീതിയിലാവും. പാകിസ്ഥാന്‍ മുഴുവനും തോല്‍വിയില്‍ ഹസന്‍ അലിയെ കുറ്റപ്പെടുത്തുന്നു. ഹസന്‍ ക്യാച്ച് നഷ്ടപ്പെടുത്തിയതിന് ശേഷം വെയ്ഡ് മൂന്ന് സിക്‌സ് അടിച്ച് കളി ഫിനിഷ് ചെയ്തു. അവരുടെ ദേഷ്യം ന്യായീകരിക്കത്തക്കതാണ് എന്നാണ് എനിക്ക് തോന്നുന്നത്. എന്നാല്‍ അവര്‍ പിന്തുണച്ചിരുന്ന പാകിസ്ഥാന്‍ ടീമാണ് ഇത്. തോല്‍ക്കുമ്പോഴും ആ പിന്തുണ വേണം, സെവാഗ് പറഞ്ഞു. 

ക്യാച്ച് നഷ്ടപ്പെടുത്തിയതിലേക്ക് ചൂണ്ടി ബാബര്‍ അസം

ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിലെ പത്തൊന്‍പതാം ഓവറിലെ മൂന്നാമത്തെ പന്തിലാണ് മാത്യു വെയ്ഡിനെ പുറത്താക്കാനുള്ള അവസരം ഹസന്‍ അലി നഷ്ടപ്പെടുത്തിയത്. കളിക്ക് ശേഷമുള്ള പ്രസന്റേഷന്‍ ചടങ്ങില്‍ ക്യാച്ച് നഷ്ടപ്പെടുത്തിയതിലേക്ക് പാക് ക്യാപ്റ്റന്‍ ബാബര്‍ അസമും വിരല്‍ ചൂണ്ടിയിരുന്നു. 

മാത്യു വെയ്ഡിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയതാണ് കളിയില്‍ വഴിത്തിരിവായത്. അവിടെ പുതിയ ബാറ്റ്‌സ്മാന് ക്രീസിലേക്ക് വരേണ്ടി വന്നിരുന്നു എങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമായാനെ. ഒരു കളിക്കാരന്‍ എപ്പോഴും അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ തയ്യാറായി നില്‍ക്കേണ്ടതാണ്, ബാബര്‍ അസം പറഞ്ഞു. 

എന്റെ പ്രധാന ബൗളര്‍മാരില്‍ ഒരാളാണ്. പാകിസ്ഥാന് വേണ്ടി നിരവധി മത്സരങ്ങള്‍ ജയിച്ചിട്ടുണ്ട്. ക്യാച്ചുകള്‍ നഷ്ടപ്പെടാം. എന്നാല്‍ ഹസന്‍ അലി പോരാളിയാണ്. ഞാന്‍ അവനെ പിന്തുണയ്ക്കുന്നു. എല്ലാ ദിവസവും എല്ലാവര്‍ക്കും മികവ് കാണിക്കാന്‍ കഴിയണം എന്നില്ല. നിരാശനാണ് ഹസന്‍ അലി എന്നും പാക് ക്യാപ്റ്റന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com