കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റ്; ആദ്യ പോരില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടും

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ടി20 ക്രിക്കറ്റിലെ ആദ്യ മത്സരം ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മില്‍.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ടി20 ക്രിക്കറ്റിലെ ആദ്യ മത്സരം ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മില്‍. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യമായാണ് വനിതാ ക്രിക്കറ്റ് മത്സര ഇനമാവുന്നത്. 

2022 ജൂലൈ 29നാണ് ഓസ്‌ട്രേലിയ-ഇന്ത്യ മത്സരം. ട്വന്റി20 ലോക ചാമ്പ്യന്മാരാണ് ഓസ്‌ട്രേലിയ. ഇന്ത്യ റണ്ണറപ്പുകളും. ഓസ്‌ട്രേലിയക്ക് പിന്നാലെ പാകിസ്ഥാനെ ഇന്ത്യ നേരിടും. ഇന്ത്യ, പാകിസ്ഥാന്‍, ഓസ്‌ട്രേലിയ, ബാര്‍ബഡോസ് എന്നിവരാണ് ഗ്രൂപ്പ് എയിലുള്ളത്. 

സൗത്ത് ആഫ്രിക്ക, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ ഗ്രൂപ്പ് ബിയിലും. ജൂലൈ 31നാണ് ഇന്ത്യ-പാകിസ്ഥാന്‍ പോര്. ഓഗസ്റ്റ് ആറ് മുതലാണ് സെമി ഫൈനല്‍ പോരാട്ടങ്ങള്‍. വെങ്കല മെഡലിനായുള്ള മത്സരവും ഫൈനലും ഏഴാം തിയതി നടക്കും. 

1998ലെ കോലാലംപൂര്‍ ഗെയിംസിലാണ് ഏറ്റവും ഒടുവില്‍ ക്രിക്കറ്റ് മത്സര ഇനമായത്. 2022 ജൂലൈ 25 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസ്. ബര്‍മിങ്ഹാം വേദിയാവുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ എഡ്ജ്ബാസ്റ്റനാണ് ക്രിക്കറ്റ് മത്സരങ്ങളുടെ വേദി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com