'ബാറ്റ് ചെയ്യാന്‍ കഴിയുന്ന മറ്റൊരു ഫാസ്റ്റ് ബൗളര്‍ ഇതാ', തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ വീഡിയോയുമായി ഉനദ്കട്ട്‌

താന്‍ ബാറ്റ് ചെയ്യുന്ന വീഡിയോയ്‌ക്കൊപ്പം ഉനദ്കട്ട് നല്‍കിയ ക്യാപ്ഷനാണ് ആരാധകരില്‍ ചിരി പടര്‍ത്തുന്നത്
ജയദേവ് ഉനദ്കട്ട്/ഫയൽ ചിത്രം
ജയദേവ് ഉനദ്കട്ട്/ഫയൽ ചിത്രം

മുംബൈ: പേസര്‍ ജയ്‌ദേവ് ഉനദ്കട്ട് പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം. താന്‍ ബാറ്റ് ചെയ്യുന്ന വീഡിയോയ്‌ക്കൊപ്പം ഉനദ്കട്ട് നല്‍കിയ ക്യാപ്ഷനാണ് ആരാധകരില്‍ ചിരി പടര്‍ത്തുന്നത്. 

സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഉനദ്കട്ട് സൗരാഷ്ട്രയ്ക്ക് വേണ്ടി അര്‍ധ ശതകം നേടിയിരുന്നു. ഇവിടെ ബാറ്റ് ചെയ്യുന്ന വീഡിയോയാണ് ഉനദ്കട്ട് പങ്കുവെച്ചത്. ബാറ്റ് ചെയ്യാന്‍ കഴിയുന്ന മറ്റൊരു പേസ് ബൗളര്‍ എന്നാണ് ഉനദ്കട്ട് ഈ വീഡിയോയ്ക്ക് ഒപ്പം കുറിച്ചത്. 

ട്വന്റി20 ലോകകപ്പിന് പിന്നാലെ ഹര്‍ദിക് പാണ്ഡ്യയെ ന്യൂസിലാന്‍ഡിന് എതിരായ ടി20ക്കായി പരിഗണിച്ചില്ല. ഹര്‍ദിക്കിന് ഫാസ്റ്റ് ബൗളര്‍ ഓള്‍റൗണ്ടര്‍ സ്ഥാനം നഷ്ടമായതോടെ ഉനദ്കട്ട് സ്വന്തം പേര് മുന്‍പോട്ട് വയ്ക്കുന്നു എന്ന് പറഞ്ഞാണ് ആരാധകരുടെ ട്രോള്‍.

ഹൈദരാബാദിന് എതിരായ കളിയിലാണ് ഉനദ്കട്ട് ബാറ്റിങ് മികവ് കാണിച്ചത്. 32 പന്തില്‍ നിന്ന് സൗരാഷ്ട്ര നായകന്‍ 58 റണ്‍സ് നേടി. ഇവിടെ മൂന്ന് സിക്‌സും ആറ് ഫോറും ഉനദ്കട്ടിന്റെ ബാറ്റില്‍ നിന്ന് വന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com