ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കിരീടം ഫിഞ്ച് ഉയര്‍ത്തുമോ? 2021ലെ രണ്ടാം ഐസിസി കിരീടം വില്യംസണ്‍ റാഞ്ചുമോ? കലാശപ്പോരില്‍ ടോസ് നിര്‍ണായകം

ട്വന്റി20 ക്രിക്കറ്റിലെ ലോക ചാമ്പ്യന്മാരെ ഇന്നറിയാം. ദുബായില്‍ ന്യൂസിലാന്‍ഡിനെ ഓസ്‌ട്രേലിയ നേരിടും

ദുബായ്: ട്വന്റി20 ക്രിക്കറ്റിലെ ലോക ചാമ്പ്യന്മാരെ ഇന്നറിയാം. ദുബായില്‍ ന്യൂസിലാന്‍ഡിനെ ഓസ്‌ട്രേലിയ നേരിടും. ഇവിടെ ടോസ് ആര് ജയിക്കും എന്നത് നിര്‍ണായകമാവും. 

ദുബായിലെ 12 കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ടീം ജയിച്ചത് ഒരിക്കല്‍ മാത്രം. ചെയ്‌സ് ചെയ്യുന്ന ടീം ജയിക്കുന്ന പ്രവണതയാണ് ട്വന്റി20 ലോകകപ്പുകളിലെ നോക്കൗട്ട് ഘട്ടങ്ങളില്‍ കണ്ടുവരുന്നത്. ഈ പതിവ് തെറ്റിച്ചത് 2012 ഫൈനലില്‍ വിന്‍ഡിസ് മാത്രം. അന്ന് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡിസ് ജയം പിടിച്ചു. 

ദുബായില്‍ ഞായറാഴ്ച വൈകുന്നേരും ടോസ് നേടുന്ന ടീം ബൗളിങ് തെരഞ്ഞെടുക്കും. എന്നാല്‍ ടോസ് സൃഷ്ടിക്കുന്ന പ്രശ്‌നം മറികടക്കാന്‍ ഫൈനലിസ്റ്റുകളില്‍ ഒരാള്‍ക്ക് കഴിയുമെന്ന പ്രതീക്ഷയാണ് ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് മുന്‍പില്‍ വെക്കുന്നത്. പാകിസ്ഥാന് എതിരെ ടോസ് നഷ്ടപ്പെടണം എന്നാണ് ഞാന്‍ ആഗ്രഹിച്ചത്. കാരണം സ്‌കോര്‍ ബോര്‍ഡിലേക്ക് കൂറ്റന്‍ വിജയ ലക്ഷ്യം എത്തിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു, ഫിഞ്ച് പറയുന്നു. 

ഫോം വീണ്ടെടുത്ത വാര്‍ണര്‍ 

പാകിസ്ഥാന് എതിരെ സെമിയില്‍ ഡേവിഡ് വാര്‍ണര്‍ 49 റണ്‍സ് കണ്ടെത്തിയിരുന്നു. എന്നാല്‍ ന്യൂസിലാന്‍ഡ് പേസര്‍മാരെ നേരിടുന്നതില്‍ വാര്‍ണര്‍ക്ക് പിഴച്ചാല്‍ ഓസീസ് സമ്മര്‍ദത്തിലേക്ക് വീഴും. പാകിസ്ഥാന് എതിരായ സെമിയില്‍ ഓസീസ് ബാറ്റിങ്ങിലെ പ്രശ്‌നങ്ങള്‍ വ്യക്തമായിരുന്നു. 

സെമിയിലേ ന്യൂസിലാന്‍ഡിന്റെ ഹീറോ ആയിരുന്നു ഡാരില്‍ മിച്ചല്‍. അതേ ഫോം ഡാരില്‍ മിച്ചല്‍ തുടര്‍ന്നാല്‍ കിവീസിന് കാര്യങ്ങള്‍ എളുപ്പമാവും. സ്പിന്നര്‍മാരായ സോധിയേയും മിച്ചല്‍ സാന്ത്‌നറിനേയും കൂടാതെ ഇടംകയ്യന്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടും ഓസീസിന് വലിയ ഭീഷണി ഉയര്‍ത്തുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com