'ഫോം ഔട്ട്, പ്രായക്കൂടുതല്‍, വേഗക്കുറവ്!'- എഴുതി തള്ളിയ വാര്‍ണര്‍ നല്‍കിയ മറുപടിയാണ് ഈ ലോക കിരീടം

'ഫോം ഔട്ട്, പ്രായക്കൂടുതല്‍, വേഗക്കുറവ്!'- എഴുതി തള്ളിയ വാര്‍ണര്‍ നല്‍കിയ മറുപടിയാണ് ഈ ലോക കിരീടം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: കന്നി ടി20 ലോകകപ്പ് കിരീടം ഓസ്‌ട്രേലിയ സ്വന്തമാക്കിയപ്പോള്‍ അതിന് അവര്‍ കടപ്പെട്ടിരിക്കുന്ന ഒന്നാമത്തെ ആള്‍ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണറാണ്. ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുത്തപ്പോള്‍ പലരും നെറ്റി ചുളിച്ചത് ഡേവിഡ് വാര്‍ണറെ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോഴായിരുന്നു. കാരണം ഫോം ഇല്ലായ്മ തന്നെ. 

പക്ഷേ, ദിവസങ്ങള്‍ക്കിപ്പുറം ഓസീസ് കന്നി ടി20 ലോകകപ്പില്‍ മുത്തമിടുമ്പോള്‍ ടൂര്‍ണമെന്റിന്റെ താരമായി തിളങ്ങിയത് എഴുതി തള്ളിയ വാര്‍ണര്‍! പിന്നാലെ വാര്‍ണറുടെ ഭാര്യ കാന്‍ഡിസ് വാര്‍ണര്‍ സാമൂഹിക മാധ്യമങ്ങളില്‍ ഭര്‍ത്താവിനെ അഭിനന്ദിച്ച് ഇട്ട പോസ്റ്റ് ചെയ്ത കുറിപ്പിലുണ്ടായിരുന്നു എല്ലാം. ഭര്‍ത്താവിനെ എഴുതിത്തള്ളിയവര്‍ക്കുള്ള മറുപടിയായിരുന്നു അവരുടെ കുറിപ്പ്. 'ഫോം ഔട്ട്, പ്രായക്കൂടുതല്‍, വേഗക്കുറവ്! ആശംസകള്‍ ഡേവിഡ് വാര്‍ണര്‍' എന്നായിരുന്നു അവരുടെ പോസ്റ്റ്. 

ഏഴ് മത്സരങ്ങളില്‍ നിന്ന് 289 റണ്‍സുമായാണ് ഓസീസ് മുന്നേറ്റത്തിന് വാര്‍ണര്‍ ചുക്കാന്‍ പിടിച്ചത്. ഫൈനലില്‍ 38 പന്തില്‍ നിന്ന് 53 റണ്‍സുമായി തിളങ്ങിയ വാര്‍ണര്‍ ടൂര്‍ണമെന്റില്‍ ആകെ മൂന്ന് അര്‍ധ സെഞ്ച്വറികള്‍ നേടി. 

അടുത്തിടെ സമാപിച്ച ഐപിഎല്‍ 14ാം സീസണിനിടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായക സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തുകയും പ്ലെയിങ് ഇലവനില്‍ പോലും ഇടം കിട്ടാതെ പോകുകയും ചെയ്ത താരമാണ് വാര്‍ണര്‍. പ്രായക്കൂടുതലും മോശം ഫോമും ചൂണ്ടിക്കാട്ടി സണ്‍റൈസേഴ്സ് മാനേജ്മെന്റ് മാറ്റിനിര്‍ത്തിയ വാര്‍ണര്‍ അതേ യുഎഇ മണ്ണില്‍ തന്റെ വിമര്‍ശകര്‍ക്ക് ചുട്ട മറുപടി നല്‍കിയാണ് ലോകകപ്പിലെ മികച്ച താരമായി മടങ്ങുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com