2022ലെ ട്വന്റി20 ലോകകപ്പ്; മത്സരങ്ങള്‍ ഏഴ് നഗരങ്ങളിലായി; ഫൈനല്‍ മെല്‍ബണില്‍ 

2022 നവംബര്‍ 13നാണ് ഫൈനല്‍. ടൂര്‍ണമെന്റിലെ 45 മത്സരങ്ങള്‍ 7 വേദികളിലായാണ് നടക്കുക
ചിത്രം: എഎൻഐ
ചിത്രം: എഎൻഐ

സിഡ്‌നി: 2022ലെ ട്വന്റി20 ലോകകപ്പിനുള്ള വേദി പ്രഖ്യാപിച്ചു. മെല്‍ബണിലാണ് ഫൈനല്‍. സെമി ഫൈനല്‍ മത്സരങ്ങള്‍ സിഡ്‌നിയിലും അഡ്‌ലെയ്ഡിലുമായി നടക്കും. 

2022 നവംബര്‍ 13നാണ് ഫൈനല്‍. ടൂര്‍ണമെന്റിലെ 45 മത്സരങ്ങള്‍ 7 വേദികളിലായാണ് നടക്കുക. പെര്‍ത്ത്, ബ്രിസ്‌ബെയ്ന്‍, ഹൊബാര്‍ട്ട്, ഗീലോങ് എന്നിവയാണ് മറ്റ് വേദികള്‍. ഒക്ടോബര്‍ 16നാണ് ആദ്യ മത്സരം. ഓസ്‌ട്രേലിയ ട്വന്റി20 ലോക കിരീടത്തില്‍ മുത്തമിട്ട് 335 ദിവസങ്ങള്‍ക്ക് ശേഷമാണ് 2022 ലോകകപ്പിന് തുടക്കമാവുന്നത്. 

യുഎഇയില്‍ ട്വന്റി20 ലോക കിരീടം ഉയര്‍ത്തിയ ഓസ്‌ട്രേലിയന്‍ ടീമിലെ ടെസ്റ്റ് താരങ്ങള്‍ നാട്ടിലേക്ക് തിരിച്ചെത്തി. ബ്രിസ്‌ബെയ്‌നില്‍ ഇവരെ സ്വീകരിക്കാന്‍ ആരാധകരും കാത്ത് നിന്നിരുന്നു. ആഷസിനുള്ള ഇംഗ്ലണ്ടിന്റെ സംഘവും ബ്രിസ്‌ബെയ്‌നില്‍ എത്തി. ഇരു ടീമുകളും 14 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണം. ക്വാറന്റൈനിലും പ്രോട്ടോക്കോള്‍ പാലിച്ച് ഇവര്‍ക്ക് പരിശീലനം നടത്താം. 

നവംബര്‍ 10നാണ് അഡ്‌ലെയ്ഡിലെ സെമി

അഡ്‌ലെയ്ഡ് ഓവല്‍ ആദ്യമായാണ് ഐസിസി ഇവന്റിന്റെ സെമി ഫൈനലിന് വേദിയാവുന്നത്. നവംബര്‍ 10നാണ് അഡ്‌ലെയ്ഡിലെ സെമി. നവംബര്‍ 9നാണ് സിഡ്‌നിയിലെ സെമി. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ ടീമുകള്‍ ലോകകപ്പിന് യോഗ്യത നേടി കഴിഞ്ഞു. ശ്രീലങ്ക, വിന്‍ഡിസ്, നമീബിയ, സ്‌കോട്ട്‌ലാന്‍ഡ് എന്നീ ടീമുകള്‍ക്ക് സൂപ്പര്‍ 12ലേക്ക് കടക്കാന്‍ ആദ്യ റൗണ്ട് മത്സരങ്ങള്‍ ജയിക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com