'5 കോടി അല്ല വില, ഞാനാണ് കസ്റ്റംസിനെ സമീപിച്ചത്‌'; മുംബൈ വിമാനത്താവളത്തില്‍ വാച്ചുകള്‍ പിടിച്ചതില്‍ ഹര്‍ദിക് പാണ്ഡ്യ

ട്വന്റി20 ലോകകപ്പിന് ശേഷം ദുബായില്‍ നിന്ന് മുംബൈയില്‍ എത്തിയതായിരുന്നു ഹര്‍ദിക്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യയുടെ 5 കോടി വിലമതിക്കുന്ന രണ്ട് വാച്ചുകള്‍ മുംബൈ വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു വെച്ചു. വാച്ചുകള്‍ സംബന്ധിച്ച രേഖകള്‍ ഹര്‍ദിക്കിന്റെ പക്കല്‍ ഉണ്ടായിരുന്നില്ല. 

ട്വന്റി20 ലോകകപ്പിന് ശേഷം ദുബായില്‍ നിന്ന് മുംബൈയില്‍ എത്തിയതായിരുന്നു ഹര്‍ദിക്. എന്നാല്‍ മുംബൈ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അടുത്തേക്ക് താന്‍ സ്വമേധയാ പോവുകയായിരുന്നു എന്നാണ് സംഭവത്തിന് പിന്നാലെ ഹര്‍ദിക് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. അവര്‍ നിര്‍ദേശിച്ച കസ്റ്റംസ് ഡ്യൂട്ടി അടച്ചതായും ഹര്‍ദിക് വ്യക്തമാക്കി. 

ദുബായില്‍ നിന്ന് നിയമവിധേയമായി ഞാന്‍ വാങ്ങിയവയാണ് എല്ലാം. അതില്‍ ഇവിടെ കസ്റ്റംസ് ഡ്യൂട്ടിയായി എത്ര തുകയാണ് അടയ്‌ക്കേണ്ടത് എങ്കിലും തയ്യാറാണ്. വസ്തുക്കളുടെ എല്ലാം പര്‍ച്ചേസ് രേഖകള്‍ കസ്റ്റംസ് ആരാഞ്ഞു. അതെല്ലാം നല്‍കിയിട്ടുണ്ട് എന്നും ഹര്‍ദിക് പ്രസ്താവനയില്‍ പറയുന്നു. 

കഴിഞ്ഞ വര്‍ഷം ക്രുനാല്‍ പാണ്ഡ്യയേയും മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു. നാല് ആഡംബര വാച്ചുകളാണ് അന്ന് ക്രുനാലിന്റെ കയ്യില്‍ നിന്നും പിടിച്ചത്. കസ്റ്റംസ് ഡ്യൂട്ടിയേയും മറ്റ് നടപടി ക്രമങ്ങളേയും കുറിച്ച് അറിയില്ല എന്നാണ് അന്ന് ക്രുനാല്‍ പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com