ടര്‍ക്കിഷ് ഐ? കോഹ്‌ലിയുടെ ഫോട്ടോ ക്യാപ്ഷനില്‍ തലപുകച്ച് ആരാധകര്‍

വിമാനത്തിലെ ഫോട്ടോയാണ് കോഹ് ലി സമൂഹമാധ്യമങ്ങളിലെ തന്റെ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: രോഹിത് ശര്‍മയ്ക്കും രാഹുല്‍ ദ്രാവിഡിനും കീഴില്‍ ഇന്ത്യ ആദ്യമായി ഇന്ന് ഇറങ്ങും. ന്യൂസിലാന്‍ഡിന് എതിരായ ആദ്യ ട്വന്റി20 ഇന്ന് നടക്കാനിരിക്കെ വിരാട് കോഹ് ലി പങ്കുവെച്ച ഫോട്ടോയും ക്യാപ്ഷനുമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. 

വിമാനത്തിലെ ഫോട്ടോയാണ് കോഹ് ലി സമൂഹമാധ്യമങ്ങളിലെ തന്റെ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചത്. ഫോട്ടോയ്‌ക്കൊപ്പം ക്യാപ്ഷനായി നല്‍കിയിരിക്കുന്നത് ടര്‍ക്കിഷ് ഐ. ടര്‍ക്കിഷ് വിശ്വാസപ്രകാരം വ്യക്തിയെ തിന്മകളില്‍ നിന്നും മറ്റ് ദുഷ്ടതകളില്‍ നിന്നും സംരക്ഷിക്കുന്നു എന്നതാണ് ടര്‍ക്കിഷ് ഐയുടെ അര്‍ഥം. 

കണ്ണുകളെ കുറിച്ച് പറയാനും പല ഭാവത്തിലുള്ള നോട്ടം, അസൂയ എന്നിവയെ കുറിച്ച് പറയാനും ഈ വാക്ക് ഉപയോഗിക്കുന്നു. ഇന്ത്യന്‍ ടീമിലെ ക്യാപ്റ്റന്‍സി മാറ്റവുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ചികയുകയാണ് ആരാധകര്‍. 

രോഹിത് ശര്‍മയെ നായകനാക്കുന്നതിനോട് കോഹ് ലിക്ക് താത്പര്യം ഇല്ല എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രോഹിത്തിന്റെ പ്രായത്തെ ചൂണ്ടിയായിരുന്നു ഇത്. എന്നാല്‍ കോഹ് ലി ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതോടെ രോഹിത് ശര്‍മയുടെ കൈകളിലേക്ക് നായക സ്ഥാനം എത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com