നായയുടെ നിറം കറുപ്പായതിനാല്‍ കെവിന്‍ എന്ന് പേര്; വംശിയ അധിക്ഷേപം അല്ലെന്ന് അലക്‌സ് ഹേല്‍സ്‌

നായയുടെ നിറം കറുപ്പായതിനാലാണ് കെവിന്‍ എന്ന് പേര് നല്‍കിയത് എന്നാണ് അസീം റഫീഖ് ആരോപിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ലണ്ടന്‍: തന്റെ നായക്ക് കെവിന്‍ എന്ന് പേര് നല്‍കിയതിന് പിന്നില്‍ വംശിയ വിദ്വേശമല്ലെന്ന് ഇംഗ്ലണ്ട് മുന്‍ ബാറ്റ്‌സ്മാന്‍ അലക്‌സ് ഹേല്‍സ്‌ . യോര്‍ക് ഷെയര്‍ മുന്‍ താരം അസീം റഫീഖിന്റെ വംശിയ ആരോപണത്തിനാണ് ബ്രിട്ടീഷ് പാര്‍ലമെന്ററി കമ്മറ്റിക്ക് മുന്‍പില്‍ ഹാജരായി അലക്‌സ് ഹേല്‍സ്‌ മറുപടി നല്‍കിയത്. 

നായയുടെ നിറം കറുപ്പായതിനാലാണ് കെവിന്‍ എന്ന് പേര് നല്‍കിയത് എന്നാണ് അസീം റഫീഖ് ആരോപിച്ചത്. വംശീയമായ ഒരുദ്ധേശവും തന്റെ നായകള്‍ക്ക് പേരിട്ടതില്‍ ഇല്ലെന്ന് പാര്‍ലമെന്ററി കമ്മറ്റിക്ക് മുന്‍പാകെ ഹേല്‍സ്‌ പറഞ്ഞു. 

ക്രിക്കറ്റില്‍ ഒരു തരത്തിലുള്ള വംശിയധയ്ക്കും സ്ഥാനമില്ല

അസീം റഫീഖിനെ ഇങ്ങനെ ദുരനുഭവം നേരിട്ടതില്‍ എനിക്ക് വേദനയുണ്ട്. അദ്ദേഹം ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടിനെ ഞാന്‍ പിന്തുണയ്ക്കുന്നു. ക്രിക്കറ്റില്‍ ഒരു തരത്തിലുള്ള വംശിയധയ്ക്കും സ്ഥാനമില്ല. ഇതുമായി ബന്ധപ്പെട്ട് വരുന്ന ഏത് അന്വേഷണത്തോടും സഹകരിക്കാന്‍ തയ്യാറാണെന്നും ഇംഗ്ലണ്ട് മുന്‍ താരം പറഞ്ഞു. 

ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണിന് എതിരേയും അസിം റഫീഖ് ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. യോര്‍ക് ഷെയര്‍ ടീമില്‍ ഏഷ്യന്‍ കളിക്കാരുടെ എണ്ണം കൂടുന്നതിനെ ചൊല്ലിയായിരുന്നു വോണിന്റെ വംശിയ വിദ്വേഷം നിറച്ച പ്രതികരണം. ഇത് താന്‍ കേട്ടതായി ഇംഗ്ലണ്ട് താരം ആദില്‍ റാഷിദും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com