പ്രാക്ടീസിനിടെ വിരാട് കോഹ്‌ലിക്ക് ഒരു 'അപ്രതീക്ഷിത അതിഥി'!; ചിത്രങ്ങള്‍ പങ്കുവെച്ച് താരം

അരികിലെത്തുക മാത്രമല്ല, ഇന്ത്യന്‍ നായകന്റെ മടിയില്‍ കയറി ഇരിക്കുകയും ചെയ്തു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിക്ക് പരിശീലനത്തിനിടെ ഒരു അപ്രതീക്ഷിത അതിഥി. മുംബൈ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയില്‍ പ്രാക്ടീസിനിടെയാണ് അപ്രതീക്ഷിത അതിഥി കോഹ്‌ലിക്ക് അരികിലെത്തിയത്. അരികിലെത്തുക മാത്രമല്ല, ഇന്ത്യന്‍ നായകന്റെ മടിയില്‍ കയറി ഇരിക്കുകയും ചെയ്തു. 

ഇതിന്റെ ചിത്രങ്ങള്‍ വിരാട് കോഹ്‌ലി തന്നെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.  

അടുത്തിടെ ട്വന്റി-20 നായകസ്ഥാനം ഒഴിഞ്ഞ വിരാട് കോഹ്‌ലി ഇപ്പള്‍ വിശ്രമത്തിലാണ്. ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റ് മല്‍സരത്തിലും കോഹ്‌ലി കളിക്കുന്നില്ല. പകരം അജിന്‍ക്യ രഹാനെയാണ് ടീമിനെ നയിക്കുന്നത്.

എന്നാല്‍ മുംബൈയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ കോഹ്‌ലി ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ടീമിനെ വിരാട് കോഹ്‌ലി നയിക്കുകയും ചെയ്യും. ട്വന്റി-20 ലോകകപ്പിന് പിന്നാലെയാണ് കോഹ്‌ലി കുട്ടിക്രിക്കറ്റിലെ നായകസ്ഥാനം ഒഴിഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com