'മൂന്നില്‍ മൂന്ന് ടോസും ലഭിച്ച അത്ഭുതം'; ട്വിറ്ററില്‍ കൊമ്പുകോര്‍ത്ത് വസീം ജാഫറും സഹീര്‍ ഖാനും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2021 10:55 AM  |  

Last Updated: 25th November 2021 10:55 AM  |   A+A-   |  

zaheer_khan_jaffer

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: ട്വിറ്ററില്‍ കൊമ്പുകോര്‍ത്ത് ഇന്ത്യന്‍ മുന്‍ താരങ്ങളായ വസീം ജാഫറും സഹീര്‍ ഖാനും. കഴിഞ്ഞ ട്വന്റി20 പരമ്പരയില്‍ മൂന്ന് വട്ടവും ടോസ് ഇന്ത്യക്ക് ലഭിച്ചത് ചൂണ്ടി സഹീര്‍ ഖാന്‍ ചെയ്ത ട്വീറ്റിന് വസീം ജാഫര്‍ മറുപടി നല്‍കിയതോടെയാണ് ആരാധകരെ ചിരിപ്പിച്ച് ഇരുവരും നേരിട്ടത്. 

കഴിഞ്ഞ പരമ്പരയില്‍ മൂന്നില്‍ മൂന്ന് ടോസും ഇന്ത്യ നേടി എന്നുള്ളത് വിശ്വസിക്കാന്‍ കഴിയുന്നില്ല. കറന്‍സിയില്‍ ഉള്ളത് പോലെ രഹസ്യ ചിപ്പ് കൊയിനിലും ഉണ്ടോ എന്നാണ് തമാശ നിറച്ച് സഹീര്‍ ഖാന്‍ ചോദിച്ചത്. ഇതുപോലെ വിരളമായി മാത്രം സംഭവിച്ച കാര്യങ്ങളെ കുറിച്ച് പറയാമോ എന്നും മറ്റ് ക്രിക്കറ്റ് താരങ്ങളോട് സഹീര്‍ ഖാന്‍ ചോദിച്ചു. 

സഹീര്‍ ഖാനേക്കാള്‍ മികച്ച ബൗളിങ് ഫിഗര്‍ വസീം ജാഫര്‍ കണ്ടെത്തിയ വിചിത്ര സംഭവം ചൂണ്ടിയാണ് വസീം ജാഫര്‍ ഇവിടെ എത്തിയത്. പിന്നാലെ ഇതിന് മറുപടിയുമായി സഹീര്‍ ഖാനും എത്തി. രണ്ട് ഇന്നിങ്‌സിലും വസീം ജാഫറേക്കാള്‍ കൂടുതല്‍ റണ്‍സ് സഹീര്‍ ഖാന്‍ സ്‌കോര്‍ ചെയ്തത് ചൂണ്ടിയാണ് ഇന്ത്യയുടെ മുന്‍ പേസര്‍ എത്തിയത്.